Ticker

6/recent/ticker-posts

എളുപ്പത്തിൽ എങ്ങനെ ലോൺ ലഭിക്കും | What is the Easiest Way to get a Loan

 നിങ്ങൾ ഒരു ലോണിനു വേണ്ടി ബാങ്കുകൾ തോറും കയറി ഇറങ്ങി മടുത്ത് ഇരിക്കുകയാണോ? അതോ ബാങ്കുകൾ ലോൺ നൽകാത്തത് കൊണ്ട് ഏതെങ്കിലും വട്ടിപ്പലിശകാരൻറെ കെണിയിൽ വീണു ഇരിക്കുകയാണോ? അതോ വീഴാൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുകയോ? അതോ ഏതെങ്കിലും പരസ്യവും കണ്ടു ഏതെങ്കിലും അപ്ലിക്കേഷൻറെ സഹായത്തോടെ ലോൺ എടുത്തു ജീവിതം മടുത്തു ഇരിക്കുകയാണോ? എന്തായാലും  വിഷമിക്കേണ്ട.. നിങ്ങളുടെ ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരവുമായി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ തന്നെ നമ്പർ വൺ പെയ്മെൻറ് ആപ്പായ പേ.ടി.എം. എന്താ കാര്യം എന്നല്ലേ. പറഞ്ഞുതരാം; ബാങ്കുകൾ കയറി ഇറങ്ങി ലോൺ ലഭിക്കാതെ പലിശ  കെണിയിൽ കുടുങ്ങി പോകുന്ന ജീവിതങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ലോൺ നൽകുന്നതിന് തുടക്കം ഇട്ടിരിക്കുകയാണ് പേടിഎം. രണ്ടുലക്ഷം രൂപ വരെ നിങ്ങൾക്ക് ഇതിലൂടെ  വ്യക്തിഗത വായ്പ ലഭ്യമാക്കും. ഇതൊരു ഡിജിറ്റൽ സംവിധാനമാവുക കൊണ്ട് തന്നെയും നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഈ ലോണിന് അപേക്ഷിക്കാൻ കഴിയും. നിങ്ങളുടെ ലോണിനു വേണ്ടിയുള്ള  അപേക്ഷ പേ.ടി.എം ടീം വിലയിരുത്തി നിങ്ങൾ ലോണിന് അർഹരാണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ലോൺ അനുവദിക്കുകയും ചെയ്യും. 25 വയസ്സു മുതൽ 60 വയസ്സ് വരെ പ്രായപരിധി ഉള്ള ഏതൊരാൾക്കും ഈ ലോണിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. ജോലിചെയ്യുന്നവർ, ബിസിനസുകാർ, ചെറുകിട-ഇടത്തരം കച്ചവടം നടത്തുന്നവർ തുടങ്ങിയവർക്കെല്ലാം പേ.ടി.എം അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ ലോണിന് അപേക്ഷിക്കാവുന്നതാണ്. കാലതാമസമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ ലോൺ നിങ്ങൾക്ക് ലഭ്യമാകുന്നു എന്നതു തന്നെയാണ് ഇതിൻറെ പ്രത്യേകത. ലോൺ ലഭ്യമായി 18 മാസം മുതൽ 36 മാസത്തിനുള്ളിൽ നിങ്ങൾ ലോൺ തിരിച്ചടച്ചാൽ മതി എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. ഈ ചുരുങ്ങിയ വായ്പ തുകയ്ക്ക് നീണ്ട  തിരിച്ചടവ് കാലാവധി ആണ് പേ.ടി.എം പ്രദാനം ചെയ്യുന്നത്. ബാങ്കുകളെക്കാൾ  കുറഞ്ഞ പലിശ നിരക്കിൽ ആണ് പേടിഎം ലോൺ നൽകുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. വർഷത്തിലെ എല്ലാ ദിവസങ്ങളിലും നിങ്ങൾക്ക് പേടിഎം വഴി ലോണിന് അപേക്ഷിക്കാവുന്നതാണ്. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ  ഭാഗമായാണ് പേടിഎം ഇത്തരമൊരു സംവിധാനം ആരംഭിച്ചിരിക്കുന്നത്.

Apply instant personal loan online,paytm loan,procedures of paytm loan,paytm personal loan


ലോൺ ലഭിക്കാനായി ആദ്യം നിങ്ങൾ പേ.ടി.എം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.നിങ്ങളുടെ  മൊബൈൽ നമ്പർ നൽകി സൈൻ അപ്പ് ചെയ്യുക. തുടർന്ന് ഈ ആപ്ലിക്കേഷനിലെ പേഴ്സണൽ ലോൺ ഓപ്ഷൻ വഴി നിങ്ങൾക്ക് ലോണിന് അപേക്ഷിക്കാവുന്നതാണ്. ഇവിടെയും നിങ്ങൾക്ക് കെവൈസി യും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകേണ്ടതായി വരും.

2010 ൽ ഉത്തർപ്രദേശിലെ നോയ്ഡയിൽ വിജയ് ശേഖർ ശർമയുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്പനിയാണ് പേടിഎം. ഡിജിറ്റൽ പണം ഇടപാടുകളുമായി തുടക്കമിട്ട കമ്പനി പിന്നീട് ഇ കൊമേഴ്സ് , ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ കൂടി തങ്ങളുടെ സാന്നിധ്യം അറിയിക്കുകയായിരുന്നു.ഒട്ടനവധി  പുതിയ സംവിധാനങ്ങൾക്ക് തുടക്കമിട്ട കമ്പനിയുടെ പുതിയ ഒരു പരീക്ഷണമാണ് വ്യക്തിഗത വായ്പ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.വായ്പ  എടുക്കുന്നതിനെ  ഒരിക്കലും ഞാൻ  അനുകൂലിക്കുന്നില്ല. നിങ്ങൾക്ക് അത്രയും പണത്തിന് അത്യാവശ്യമാണെങ്കിൽ മാത്രം അത് ചെയ്യുക. അല്ലാത്തപക്ഷം വായ്പ എന്ന വടി വാളിനെ നിങ്ങളുടെ തലയ്ക്കു മുകളിൽ കൊണ്ടു വെച്ച് ചുമന്ന് നടക്കാതിരിക്കുക. കാരണം ആ വടി വാളിന് നിങ്ങളുടെ ചോര എല്ലാം ഊറ്റിയെടുത്ത് നിങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാവും.

ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത് കേട്ടോ കൂട്ടുകാരേ

Post a Comment

1 Comments