Ticker

6/recent/ticker-posts

എന്താണ് ക്രിപ്റ്റോ കറൻസി? | What is Cryptocurrency

ഈ ആധുനിക ലോകത്ത് ഇന്ന് എല്ലാം നടക്കുന്നത് ഡിജിറ്റൽ ആയാണ്. ഒരാളുടെ പോക്കറ്റിൽ പണമില്ലെങ്കിലും അയാളുടെ ഗൂഗിൾ പെയിൽ പണം ഉണ്ടാകും എന്നതാണ് വസ്തുത. ചെറിയ കടകളിൽ പോലും നമുക്ക് ക്യു. ആർ കോഡ് സ്കാനർ കാണാൻ കഴിയും. അത്രയും പുരോഗമിച്ചിരിക്കുന്നു ഈ ആധുനിക ലോകം. ഇതിന്  വേഗം കൂട്ടാൻ കൊറോണ എന്ന മഹാമാരി വഴിവയ്ക്കുകയും ചെയ്തു. ഈ ലോകം ഇന്ന് എത്ര മാറി എന്ന് കാണിക്കാനാണ് ഞാൻ ഈ ആമുഖം നിങ്ങൾക്ക് നൽകിയത്.അത്  എന്ത് തന്നെയായാലും നമ്മൾ ഇവിടെ സംസാരിക്കുന്നത് ക്രിപ്റ്റോ കറൻസി യെക്കുറിച്ച് ആണ്.

യഥാർത്ഥത്തിൽ എന്താണ് ക്രിപ്റ്റോ കറൻസി? 

വളരെ ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഈ ഡിജിറ്റൽ യുഗത്തിലെ ഡിജിറ്റൽ കറൻസിയാണ് ക്രിപ്റ്റോകറൻസി.ഇതിൽ  നിങ്ങൾക്ക് വ്യാപാരം നടത്താനും,  വാങ്ങാനും, വിൽക്കാനും കഴിയുമെങ്കിലും ഇതിനെ നിങ്ങൾക്ക് ഒരിക്കലും നോട്ടു രൂപത്തിലോ, നാണയ രൂപത്തിലോ കയ്യിൽ കൊണ്ടു നടക്കാൻ ആവില്ല. ഇത് ഡിജിറ്റൽ യുഗത്തിലെ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു കറൻസിയാണ്. 2009 ലാണ് ക്രിപ്റ്റോകറൻസി ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്. ഇന്ന് അഞ്ഞൂറിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്. അതിൽ ഒന്നാം സ്ഥാനത്ത് ബിറ്റ് കോയിൻ ആണ്. എഥേറിയം,റിബെൽ,ലൈറ്റ് കോയിൻ, ടെദർ, ലിബ്ര,ഡോർജ് തുടങ്ങിയ പ്രമുഖമായ മറ്റു ക്രിപ്റ്റോകറൻസികളും നിലവിൽ   ഉണ്ട്.എന്നാൽ ക്രിപ്റ്റോകറൻസികൾ ഒന്നും ഒരു രാജ്യത്തിൻറെയും ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലല്ല. യുഎസ്, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നവരുടെ  എണ്ണം ദിനംപ്രതി കൂടിവരികയാണ്.ക്രിപ്റ്റോ കറൻസികളുടെ മൂല്യം എന്നത് മാർക്കറ്റിലെ മറ്റുള്ള ഘടകങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന് ബിറ്റ് കോയിൻ  ഒരു ക്രിപ്റ്റോകറൻസിയാണ്. അത് വാങ്ങാൻ ഉള്ള ആളുകളുടെ എണ്ണം വർധിച്ചാൽ സ്വാഭാവികമായും ബിറ്റ് കോയിൻറെ വില വർദ്ധിക്കും.  അതുപോലെ തന്നെ വാങ്ങാൻ ഉള്ള ആളുകളുടെ താല്പര്യം കുറഞ്ഞാൽ വിലയും കുറയും.2010-ൽ ഒരു ബിറ്റ് കോയിൻറെ വില എന്ന് പറയുന്നത് വെറും 20 രൂപയായിരുന്നു. എന്നാൽ ഇന്ന് ഒരു വില ബിറ്റ് കോയിൻറെ വില  എന്നു പറയുന്നത് 30 ലക്ഷം രൂപയാണ്. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ? 2010 ൽ ഒരു വ്യക്തി ബിറ്റ് കോയിനിൽ 100 രൂപ നിക്ഷേപിച്ചിരുന്നു എങ്കിൽ ഇന്ന് വ്യക്തിയുടെ കൈവശം 1.5 കോടി രൂപ ഉണ്ടാകുമായിരുന്നു. എന്താ അല്ലേ!
What is cryptocurrency and how does it work,Cryptocurrency in India,RBI cryptocurrency, uses of cryptocurrency in india,what is the benefits of cryptocurrency

ഇനി പലരുടെയും സംശയമാണ്  ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ നിയമപരമാണോ അല്ലയോ എന്നത്. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യയിൽ ട്രേഡിങ് നടത്താൻ കഴിയുമെങ്കിലും ഇത് ഒരിക്കലും നിങ്ങൾക്ക് ഇന്ത്യൻ രൂപയ്ക്ക് പകരമായി ഉപയോഗിക്കാനാകില്ല. ഉദാഹരണത്തിന് നിങ്ങൾ ഒരു കടയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി. അതിൻറെ പണം ഇന്ത്യൻ രൂപയ്ക്ക് പകരം ക്രിപ്റ്റോകറൻസിയിൽ നൽകാമെന്ന് നിങ്ങൾ കരുതിയാൽ അത് ഒരിക്കലും സാധ്യമാകില്ല.അത്തരം  പണമിടപാടുകൾക്ക് ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നത് അനുവദനീയമല്ല. ആദ്യകാലത്ത് ക്രിപ്റ്റോകറൻസിയിലുള്ള ഏതു വിനിമയവും ഇന്ത്യയിൽ നിയമവിരുദ്ധമായിരുന്നു. എന്നാൽ 2020 യിലെ ഒരു വിധിയിലൂടെ സുപ്രീം കോടതി ആ നിരോധനം നീക്കി. എങ്കിലും ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തെ ഇന്ത്യയുടെ റിസർവ് ബാങ്ക് സസൂക്ഷ്മം  നിരീക്ഷിച്ചു വരികയാണ്.ഈയിടെ റിസർവ് ബാങ്കിൻറെ ഭാഗത്തു നിന്നും വരുന്ന വാർത്തയെന്തെന്നാൽ  റിസർവ് ബാങ്ക് അവരുടെ കറൻസി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നതാണ്. അടുത്ത വർഷം ഏപ്രിൽ- ജൂൺ മാസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് പുറത്തിറക്കുമെന്നാണ് ആർബിഐ പറയുന്നത്.
ഇന്ത്യയിൽ  ക്രിപ്റ്റോ കറൻസിയുടെ വളർച്ച മന്ദഗതിയിലാകാൻ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. അതിനു പ്രധാന കാരണം ഗവൺമെൻറിൻറെ ഭാഗത്തു നിന്നുണ്ടായ നിരോധനം തന്നെയാണ്. ഈ നിരോധനം സുപ്രീം കോടതി എടുത്തു കളഞ്ഞത് 2020 നാണ്. ഇന്ത്യക്കാരുടെ സ്വഭാവമനുസരിച്ച് ഇന്ത്യൻ ജനത ഒന്നിലും അത്ര പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽ അല്ല. അതുകൊണ്ടു തന്നെ ക്രിപ്റ്റോകറൻസി ആദ്യമായി അവതരിപ്പിച്ചപ്പോൾ ഇന്ത്യക്കാർ മുഴുവൻ അതിനെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. ഇന്ത്യക്കാർ കൂടുതൽ എഫ്.ഡി,മ്യൂച്വൽ ഫണ്ട്,  ഗോൾഡ് തുടങ്ങിയവയിൽ  നിക്ഷേപം നടത്തുന്നതാണ് ലാഭകരം എന്ന് കരുതുന്നവരാണ്. ഇതും ക്രിപ്റ്റോ കറൻസിയുടെ വളർച്ചയെ ഇന്ത്യയിൽ മന്ദഗതിയിലാകാൻ  കാരണമായി.  ഇന്ന് ഇൻറർനെറ്റ് നമ്മുടെ ജീവിതത്തിൽ അഭിവാജ്യഘടകം ആയിത്തീർന്നത് പോലെ വരും കാലത്ത് ക്രിപ്റ്റോകറൻസിയും ജീവിതത്തിൻറെ  ഭാഗമായി തീരും എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തുന്നവർ പറയുന്നത്.

Post a Comment

0 Comments