Ticker

6/recent/ticker-posts

ക്രിപ്റ്റോകറൻസിയുടെ ഭാവി എന്ത് | The Future of Cryptocurrency

 ഈ ലോകത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് ഏതാണെന്ന് ചോദിച്ചാൽ തീർച്ചയായും അതിന് ഒരു ഉത്തരമേയുള്ളൂ.ക്രിപ്റ്റോ കറൻസി.  ആധുനിക ലോകത്തിന്റെ ഈ ആധുനിക കറൻസിയെ ലോകം അത്രയും വരവേറ്റ വർഷമാണ് കഴിഞ്ഞു പോയത്. ഇന്ത്യയിൽ പോലും ക്രിപ്റ്റോകറൻസിയെ കുറിച്ചുള്ള  ചർച്ചകൾ വളരെ ചൂടുപിടിച്ച് നടന്നു എന്നതാണ് സത്യം. വരാൻപോകുന്ന വർഷങ്ങളിലും ഇത് അങ്ങനെ തന്നെ തുടരുമെന്നാണ് നിലവിലെ സംഭവവികാസങ്ങൾ വിശകലനം ചെയ്ത് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ലോക കോടീശ്വരൻമാരെ നിർണയിക്കുന്നതിൽ ക്രിപ്റ്റോകറൻസി പ്രമുഖ പങ്കുവഹിച്ച വർഷം കൂടിയാണ് കടന്നുപോയത്. വലുതും ചെറുതുമായ ക്രിപ്റ്റോ കറൻസികൾ   നാല് ഇരട്ടിയിലേറെ ലാഭമാണ് നിക്ഷേപകർക്ക് നൽകിയത്. അതിന്റെ  തുടർച്ചയായി തന്നെ വരാൻ പോകുന്ന വർഷത്തെ കണക്കാക്കുന്നുണ്ട്  ചിലർ.

Cryptocurrency, bitcion,importance of cryptocurrency

ഇന്ത്യയിൽ ക്രിപ്റ്റോകറൻസി യെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയെ  അനുകൂലിക്കുന്നവർ പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന വാദം ക്രിപ്റ്റോ കറൻസികൾ ആണ് ഭാവിയിലെ കറൻസികൾ   എന്നതാണ്. ഇന്ത്യയിൽ  ഷെയർമാർക്കറ്റിൽ നിക്ഷേപം നടത്തിയവരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങാണ് ക്രിപ്റ്റോ  കറൻസികളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം എന്നും ഈ കൂട്ടർ വാദിക്കുന്നു. യഥാർത്ഥത്തിൽ അത് സത്യം തന്നെയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനവും ക്രിപ്റ്റോകറൻസി കളിൽ നിക്ഷേപം നടത്തിയവരാണ്. ഷെയർ മാർക്കറ്റ് നിക്ഷേപം നടത്തുമ്പോൾ  ജനങ്ങൾക്കു ഉണ്ടാകുന്ന ഭയം ക്രിപ്റ്റോ  കറൻസിയിൽ നിക്ഷേപം നടത്തുമ്പോൾ ജനങ്ങളെ ബാധിച്ചില്ല എന്നത് ക്രിപ്റ്റോകറൻസിയുടെ വളർച്ചയ്ക്കും ജനപ്രീതിയും ഉള്ള ഉത്തമ ഉദാഹരണമായി ക്രിപ്റ്റോ  കറൻസികളെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ക്രിപ്റ്റോ  ലോകത്ത് ഷെയർ മാർക്കറ്റിൽ ഉള്ളതിനേക്കാൾ റിസ്ക് നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. സ്കാം  1992 എന്ന വെബ് സീരിസിൽ പറഞ്ഞ പോലെ "റിസ്ക്ക് ഹേ ഇസിലിയെ തോ ഇഷ്ക് ഹേ" എന്നതാണ് ഇന്ത്യൻ ജനതയുടെ മനോഭാവം എന്നാണ്  തോന്നുന്നത്. അത്  എന്തുതന്നെയായാലും ക്രിപ്റ്റോ കറൻസിയെ എതിർക്കുന്ന ഒരു വിഭാഗം പറയുന്നത് നിലവിലുള്ള സാമ്പത്തിക സ്ഥിതിയെ ഇത് തകർത്ത് എറിയുമെന്നാണ്.  ഒപ്പം ഇത് ക്രിമിനൽ ആക്റ്റിവിറ്റികൾ വർദ്ധിക്കാനും, ഓൺലൈൻ തട്ടിപ്പുകൾക്കും കളമൊരുക്കും എന്നാണ്. ഒപ്പം ക്രിപ്റ്റോകറൻസിയിൽ നടക്കുന്ന ഇടപാടുകൾ എല്ലാം തന്നെ രഹസ്യസ്വഭാവം വച്ചുപുലർത്തുന്നത് കൊണ്ട് അത് ഒരു രാജ്യത്തിൻറെ പുരോഗതിക്ക് തടസ്സം ആകുമെന്നും ഇത്തരക്കാർ അഭിപ്രായപ്പെടുന്നു. ഒപ്പം നിലവിലുള്ള കറൻസി സംവിധാനങ്ങൾക്ക് പകരമാവാൻ ക്രിപ്റ്റോകറൻസിക്ക്  ഒരിക്കലും കഴിയില്ല എന്നും ഇക്കൂട്ടർ വാദിക്കുന്നു. ഇന്ത്യയിൽ  ക്രിപ്റ്റോകറൻസി നിരോധിക്കണം എന്ന് വാദിക്കുന്നവർ ഉയർത്തിക്കാട്ടുന്ന പ്രധാന വാദമുഖങ്ങൾ ഇതൊക്കെ  തന്നെയാണ്.
ഈ വർഷം ഏറ്റവും കൂടുതൽ നേട്ടം കൊയ്യാൻ പോകുന്ന കുറച്ച് കോയിൻസിനെ കൂടി പരിചയപ്പെടുത്തി ഞാൻ ഈ ബ്ലോഗ് അവസാനിപ്പിക്കുന്നു. 
*ബിറ്റ് കോയിൻ
*എന്തെറിയം
*ബിനാൻസ് യു.എസ്.ട്ടി
*പൊളിഗൺമെട്രിക്സ്
*അവ ലാഞ്ച്
*ഡോക്സ് കോയിൻ
*ഫ്ളമിഗോ തുടങ്ങിയവ ഈ വർഷം മികച്ച നേട്ടം കൊയ്യും എന്നാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷകരുടെ വാദം. അത് എന്ത് തന്നെയായാലും ഈ ലോകത്ത് ഒരു തരംഗം ആയി ക്രിപ്റ്റോ കറൻസി മാറിയിരിക്കുന്നു എന്നത് വാസ്തവം തന്നെയാണ്. ആ തരംഗത്തെ  കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യൻ ഗവൺമെൻറ് ഒരിക്കലും കഴിയില്ല.

Post a Comment

0 Comments