ക്രിപ്റ്റോ കറൻസി നിങ്ങളെ പണക്കാരനാക്കുമോ? ഇന്നത്തെ കാലത്ത് വളരെ പ്രശസ്തമായ ഒരു ചോദ്യമാണ് ഇത്. കാരണം ഇന്ന് ഡിജിറ്റൽ ഇടപാടുകളുടെയും ക്രിപ്റ്റോകറൻസികളുടെയും യുഗമാണ് എന്ന് തന്നെ പറയാം. അത്രയും പ്രാധാന്യം ഇന്നത്തെ കാലത്ത് ക്രിപ്റ്റോ കറൻസികൾക്ക് കൈവന്നിരിക്കുന്നു. ഇന്ത്യ ഈ കാര്യത്തിൽ കുറച്ചു പിറകിൽ ആണെങ്കിൽ കൂടിയും മറ്റു രാജ്യങ്ങളെല്ലാം ക്രിപ്റ്റോകറൻസികളെ അംഗീകരിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ലോകത്തിൻറെ ഏതു മുക്കിലും മൂലയിലും ക്രിപ്റ്റോകറൻസിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എല്ലാവരുടെയും വിചാരം ക്രിപ്റ്റോകറൻസികൾക്ക് ഒരു രാത്രി കൊണ്ട് തന്നെ നിങ്ങളെ കോടീശ്വരന്മാർ ആക്കി മാറ്റാൻ കഴിയും എന്നാണ്.ഇതിൽ എത്രത്തോളം വാസ്തവമുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. സത്യത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് നിങ്ങളെ കോടീശ്വരന്മാർ ആക്കാനുള്ള ശക്തിയുണ്ട്. എന്നാൽ ഒന്ന് ഓർമ്മിക്കുക ശരിയായി വിശകലനം ചെയ്തു കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി നിക്ഷേപം നടത്താൻ നിങ്ങൾ തയ്യാറായില്ല എന്നുണ്ടെങ്കിൽ ഈ കറൻസികൾക്ക് നിങ്ങളെ പാപ്പരാക്കാനും കഴിവുണ്ട്. എല്ലാവരും നിക്ഷേപം നടത്തുമ്പോൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്താണെന്ന് വെച്ചാൽ മാർക്കറ്റ് ഉയരത്തിലുള്ള സമയത്ത് തങ്ങളുടെ നിക്ഷേപം നടത്തും. യഥാർത്ഥത്തിൽ മാർക്കറ്റ് തകർന്നടിയുന്ന അവസരത്തിൽ വേണം നിക്ഷേപം നടത്താൻ. അപ്പോൾ മാത്രമേ നിങ്ങൾക്ക് മാർക്കറ്റിൽ നിന്ന് നേട്ടം കൊയ്യാൻ കഴിയുകയുള്ളൂ. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളെക്കുറിച്ച് ഞാനിവിടെ നിങ്ങളോട് പറഞ്ഞുതരാം. 1)നിങ്ങളുടെ കൈവശം നിക്ഷേപം നടത്താനായി നീക്കിവച്ചിരിക്കുന്ന പണം മുഴുവനും ഒരൊറ്റ ക്രിപ്റ്റോകറൻസിയിൽ മാത്രമായി നിക്ഷേപം നടത്തരുത്. അങ്ങനെ ചെയ്യുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. ഇങ്ങനെ ചെയ്യുന്നതിനു പകരം കൈവശമുള്ള പണം ഭാഗിച്ച് വിവിധ ക്രിപ്റ്റോകറൻസികളിലിയി നിക്ഷേപം നടത്തുക.ഉദാഹരണത്തിന് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താനായി നിങ്ങളുടെ കൈവശം ഒരു ലക്ഷം രൂപ ഉണ്ടെന്ന് കരുതുക.ആ 1ലക്ഷം രൂപ നിങ്ങൾ ബിറ്റ് കോയിൻ എന്ന ഒരൊറ്റ ക്രിപ്റ്റോകറൻസിയിൽ മാത്രമായി നിക്ഷേപിച്ചാൽ അത് നിങ്ങൾ ചെയ്യുന്ന വലിയ മണ്ടത്തരമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ബിറ്റ്കോയിൻ വില ഇടിഞ്ഞാൽ നിങ്ങൾക്ക് അത് നഷ്ടം വരുത്തി വയ്ക്കും. അതിനു പകരം 25000 രൂപ നിങ്ങൾ ബിറ്റ് കോയിൻ നിക്ഷേപിച്ചു. 25,000 നിങ്ങൾ എഥേറിയത്തിന് വേണ്ടി മാറ്റി വെച്ചു. 25000 നിങ്ങൾ ഡോഗ്ജ് കോയിൻ നിക്ഷേപിച്ചു. 25000 നിങ്ങൾ ശിബ ഇനുവിൽ നിക്ഷേപിച്ചു എന്ന് കരുതുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ നഷ്ടസാധ്യതയുള്ള തോത് കുറയ്ക്കാൻ കഴിയും. കാരണം ഒരു കോയിൻറെ വില ഇടിഞ്ഞാലും നിങ്ങൾക്ക് മറ്റു കോയിൻസ് പണം കൊണ്ടു വന്ന് തരും.
2) ഓരോ ക്രിപ്റ്റോകറൻസി യെക്കുറിച്ചും വ്യക്തമായി പഠിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം അതിൽ നിക്ഷേപം നടത്തുക. കണ്ണും പൂട്ടി ഒരിക്കലും നിക്ഷേപം നടത്താൻ ശ്രമിക്കരുത്. ഉയർന്ന് വരാൻ സാധ്യതയുള്ള കോയിൻ സിൽ മാത്രം നിക്ഷേപം നടത്തുക.
3) ക്രിപ്റ്റോ കറൻസിയുടെ മൂല്യം എന്നത് ഓരോ സെക്കൻഡിലും മാറി മാറി മറിഞ്ഞു കൊണ്ടിരിക്കും. അതിനാൽ തന്നെ നഷ്ടം സംഭവിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ല എന്ന് തോന്നുന്ന വിധത്തിൽ ഉള്ള തുക മാത്രം അതിൽ നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക.
4) ഒരു ക്രിപ്റ്റോ കറൻസിയുടെ വില എന്നത് അതിന്റെ മാർക്കറ്റ് മൂല്യത്തേക്കാൾ കുറവാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ നിക്ഷേപം നടത്താം. കാരണം ആ ക്രിപ്റ്റോ കറൻസി ഭാവിയിൽ നിങ്ങൾക്ക് നേട്ടം ഉണ്ടാക്കി തരും.
5) ആരുടെയും ഉപദേശമോ, വാക്കുകളോ കേട്ട് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താതിരിക്കുക. നഷ്ട്ട സാധ്യതകളേറ്റെടുക്കാൻ സ്വയം തയ്യാറായി കൊണ്ട് മാത്രം അത് ചെയ്യുക.
ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് മാത്രം അത് ചെയ്യുക
0 Comments