Ticker

6/recent/ticker-posts

നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമോ | Importance of Passwords

 ഈ ആധുനിക ലോകത്ത് എല്ലാ കാര്യങ്ങളും ഡിജിറ്റലായി ആണ് നടക്കുന്നത്. അതിനാൽ തന്നെ അവയുടെ സുരക്ഷയ്ക്കായി എല്ലാ മേഖലകളിലും പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടതായി വരാറുണ്ട്. നിങ്ങളുടെ ഫോൺ, ഇമെയിൽ ഐഡി,ബാങ്ക് അക്കൗണ്ട്, എ.ടി.എം കാർഡുകൾ, ടിക്കറ്റ് ബുക്കിംഗ്, ഓൺലൈൻ പർച്ചേസ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നിങ്ങൾ ഡിജിറ്റലായി ചെയ്യുന്ന ഓരോ കാര്യത്തിനും  പാസ്സ്‌വേർഡ് നൽകുക എന്നത് നിർബന്ധമായ ഒരു കാര്യമാണ്.  ഈ പാസ്സ്‌വേർഡ് നിങ്ങൾ നൽകിയാൽ മാത്രമേ നിങ്ങൾക്ക് അത്തരം സേവനങ്ങൾ ഉപയോഗിക്കാനും  സാധിക്കൂ. ഒരു പാസ്സ്‌വേർഡിനുള്ളിൽ നമ്പറുകളും, അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ അടങ്ങിയിരിക്കണം എന്നതാണ് വസ്തുത.  എന്നാൽ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിക്കേ..  നിങ്ങൾ നൽകുന്ന പാസ്സ്‌വേർഡുകളിയിൽ ഇതെല്ലാം ഉണ്ടാകാറുണ്ടോ? ഇത് നിങ്ങളോട്  ഇപ്പോൾ ചോദിക്കാൻ കാരണം മറ്റൊന്നുമല്ല;ഈയിടെ  പുറത്തു വന്ന നോട്സ് പാസിൻറെ റിപ്പോർട്ട് വായിക്കാനിടയായതു കൊണ്ടാണ്. ഈ ലോകത്തിലെ പാസ്സ്‌വേർഡ് മാനേജ്മെൻറ് സർവീസസ് ചെയ്യുന്ന ഒരു സ്ഥാപനമാണ് ഇത്. അവരുടെ റിപ്പോർട്ട് അനുസരിച്ച് ആണ് ഈ ലോകത്ത് ഏറ്റവും കൂടുതൽ പേർ  ഉപയോഗിക്കുന്ന പാസ്‌വേഡ് ഏതാണെന്നറിയാമോ? അത്  123456 എന്നാണ്. എന്താ ഞെട്ടിയോ?  എനിക്കറിയാം ഇത് വായിക്കുന്ന നിങ്ങളുടെയും ഏതെങ്കിലും മേഖലയിലെ പാസ്സ്‌വേർഡ് ഇതായിരിക്കുമെന്ന്! എന്തൊരു സിമ്പിൾ പാസ്സ്‌വേർഡ് ആണല്ലേ; നിങ്ങൾക്ക് ഓർക്കാനും,ഹാക്കർമാർക്ക് ഹാക്ക് ചെയ്യാനും എളുപ്പം. നമ്മൾ ഇപ്പോഴും പാസ്‌വേഡുകൾ നൽകുന്ന സുരക്ഷയെ കുറിച്ച് ബോധവാൻമാരല്ല എന്ന് തോന്നുന്നു. അതുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള പാസ്‌വേഡുകൾ ഉപയോഗിക്കുന്നത്. ഒരു പാസ്സ്‌വേർഡിന് നിങ്ങളുടെ രഹസ്യങ്ങളെ പുറത്തെത്തിക്കാനും, സംരക്ഷിക്കാനും കഴിയും എന്ന വിശ്വാസത്തോടെ ഒരു പാസ്സ്‌വേർഡ് നിർമ്മിക്കുക. അല്ലെങ്കിൽ നിങ്ങൾ കുഴിച്ച കുഴിയിൽ നിങ്ങൾ തന്നെ വീഴുന്ന അവസ്ഥയായിരിക്കും.

What is the importance of username and password, Importance of password security

50 രാജ്യങ്ങളിൽ നോട്സ് പാസ് നടത്തിയ സർവ്വേയിൽ 43 രാജ്യങ്ങളിലും ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ് വേഡ് 123456 എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2020 ൽ ഇവർ നടത്തിയ സർവേയിലും ഇതേ പാസ്സ്‌വേർഡ് തന്നെയായിരുന്നു ലോകത്തെ ഏറ്റവും കൂടുതൽ പേർ  ഉപയോഗിച്ചിരുന്നത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.  2021ലെ റിപ്പോർട്ട് അനുസരിച്ച് 103170552 പേരാണ് ലോകത്താകമാനം ഈ പാസ്സ്‌വേർഡ് ഉപയോഗിക്കുന്നത്.നോട്സ് പാസിൻറെ അഭിപ്രായത്തിൽ വെറും ഒരു സെക്കൻഡിനുള്ളിൽ ഈ പാസ്സ്‌വേർഡുകൾ ഹാക്ക് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യക്കാർ ഉപയോഗിക്കുന്ന 200 പാസ്സ്‌വേർഡുകളിൽ 173 എണ്ണവും വെറും ഒരു സെക്കൻഡുകൾക്കുള്ളിൽ ഹാക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഉള്ളതാണെന്ന് ഇവരുടെ റിപ്പോർട്ട് പറയുന്നു. ഇനിയെങ്കിലും നിങ്ങൾ പാസ്‌വേഡുകൾ ക്രിയേറ്റ് ചെയ്യുമ്പോൾ ജാഗ്രതയോടെ അത് ചെയ്യാൻ ശ്രമിക്കുക. എപ്പോഴും നിങ്ങൾ ചിന്തിക്കുക ഒരു പാസ്സ്‌വേർഡ് എന്തിനാണ് നിങ്ങൾ ക്രിയേറ്റ് ചെയ്യുന്നത് എന്ന്? നിങ്ങളുടെ വിവരങ്ങൾ എല്ലാകാലവും രഹസ്യമാക്കി വെക്കുന്നതിനു വേണ്ടിയാണ് പാസ്‌വേഡുകൾ നിർമ്മിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക. നിങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയാത്ത ഘടകങ്ങൾ ഉപയോഗിച്ച് പാസ്‌വേഡുകൾ  നിർമിക്കാൻ ശ്രമിക്കുക. 

Post a Comment

0 Comments