ഒമിക്രോൺ- കൊറോണ വൈറസിൻറെ ഭീതിയിൽ നിന്ന് ലോകം പൂർണമായും മുക്തമാകുന്നതിനു മുൻപ് തന്നെ അതേ ഗണത്തിൽ വരുന്ന മറ്റൊരു വൈറസ് വിഭാഗത്തെ കൂടി കണ്ടെത്തിയിരിക്കുന്നു എന്നത് ഏറെ ആശങ്ക വിതച്ചിരിക്കുന്നു. ഈ പുതിയ വൈറസ് വിഭാഗത്തിന് ഒമി ക്രോൺ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നതിനു മുമ്പ് ആദ്യം നമുക്ക് എന്താണ് വൈറസ് എന്ന് നോക്കാം? ഒരു പ്രത്യേക ജൈവ ഘടനയിലുള്ള, അപകടകരമായ കോശ ഘടനയോടെ നിലനിൽക്കുന്ന സൂക്ഷ്മജീവി വിഭാഗത്തെ നമുക്ക് വൈറസ് എന്ന് പറയാം. വൈറസുകൾ പലപ്പോഴും നിർജ്ജീവമായ അവസ്ഥയിലാണ് ഉണ്ടായിരിക്കുക. ജീവനുള്ള ഒരു കോശം ഘടനയിൽ പ്രവേശിപ്പിക്കുമ്പോൾ മാത്രമേ ഒരു വൈറസിൽ ജീവൻറെതായ സ്വഭാവസവിശേഷതകൾ പ്രകടമാവുകയുള്ളൂ. നിമിഷ നേരം കൊണ്ട് സ്വയം വിഘടിച്ചു ജീവനു തന്നെ ഭീഷണിയാകുന്ന വിധത്തിലേക്ക് മാറാനും ഒരു വൈറസിന് കഴിയും. ഇത്രയും ഞാൻ പറഞ്ഞത് വൈറസുകൾ എന്താണ് എന്നതിനെ കുറിച്ച് ചെറിയൊരു ധാരണ നിങ്ങൾക്ക് ഉണ്ടാകാൻ വേണ്ടിയാണ്. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് തന്നെ മടങ്ങി വരാം.
ഒമിക്രോൺ വൈറസിനെ ആദ്യമായി കണ്ടെത്തുന്നതും, സ്ഥിരീകരിക്കുന്നതും ആഫ്രിക്കയിലാണ്. നവംബർ 24നാണ് അഞ്ചു രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളായ ബ്ലോട്സ്വാന, ലെസോവ,എസ്വാട്ടീന, നമീബിയ, സിംബാവേ തുടങ്ങിയവയാണ് ആ 5 രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസിൻറെ സാന്നിധ്യം കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അത് ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും, ഗൾഫ് രാജ്യങ്ങളിൽ എല്ലാം തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ രംഗത്തുള്ളവർ നോക്കിക്കാണുന്നത്. ഈ ലോകത്ത് ഇതു വരെ കണ്ടുപിടിക്കപ്പെട്ട വൈറസ് വിഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി അതിതീവ്ര വ്യാപന ശേഷിയാണ് ഈ വൈറസിന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. മനുഷ്യൻറെ രോഗപ്രതിരോധശേഷിയെ വലിയതോതിൽ തകർത്തെറിയാൻ ഒമിക്രോൺ വൈറസിന് കഴിവുണ്ടെന്ന് ശാസ്ത്ര ലോകം കരുതുന്നു. അതിനാൽ തന്നെ രോഗതീവ്രത ലോകത്ത് വർധിക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.
0 Comments