Ticker

6/recent/ticker-posts

ഡ്രൈവിങ്ങ് പഠിക്കാൻ എളുപ്പ വഴി | Driving Tips for Beginners

 ഇന്നത്തെ കാലത്ത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഡ്രൈവിംഗ് പഠിക്കുക എന്നത് അവരുടെ ചിരകാല  സ്വപ്നങ്ങളിൽ ഒന്നാണ്. എന്താ ശരിയല്ലേ? ഇന്ന് ഏതൊരു വീട് എടുത്തു നോക്കിയാലും അവിടെ ഒരു ഒരു വണ്ടി ഉണ്ടായിരിക്കും എന്നതാണ് സ്ഥിതി. കാലം ഇന്ന് ഒട്ടേറെ പുരോഗമിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിന്റെ ഒരു അവിഭാജ്യഘടകമായി തന്നെ ഡ്രൈവിംഗ് മാറിയിരിക്കുന്നു എന്ന് തന്നെ പറയാം.  ഇന്നത്തെ കാലത്ത് ഡ്രൈവിങ്ങ്  അറിയാത്തവർ ചുരുക്കമായിരിക്കും.  ഒരുപാട് പേർ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഡ്രൈവിംഗ് പഠിച്ചിറങ്ങുന്നു.  ഒരുപാട് പേർ ഡ്രൈവിംഗ് പഠിക്കാനുള്ള ആഗ്രഹവുമായി നടക്കുന്നു.ചിലർ  സ്വയം പഠിക്കുന്നു.  ആദ്യമായി ഡ്രൈവിംഗ് ചെയ്യാൻ ഇറങ്ങുന്നവർക്ക് അത്  എങ്ങനെ ചെയ്യണം എന്നും ഒപ്പം ഡ്രൈവിങ്ങിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില ബേസികായ കാര്യങ്ങളെക്കുറിച്ചും ആണ് ഞാൻ ഇന്ന് ഈ ബ്ലോഗിലൂടെ പറയാൻ പോകുന്നത്. അപ്പോൾ നമുക്ക് ആരംഭിക്കാം.

Driving Tips for Beginners in USA,Car Driving Tips,Safe Driving Tios for New Drivers,Driving Licence

ഒരു വാഹനത്തിൽ ഡ്രൈവിങ്ങിനു സഹായിക്കുന്ന ഒരു ഡ്രൈവറുടെ ഇഷ്ടത്തിന് വാഹനത്തെ ചലിപ്പിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. അത് ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം. സ്റ്റീയറിങ്, ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റർ, ഹാൻഡ് ബ്രേക്ക്  തുടങ്ങിയവയാണ് അവ. ഒരു വാഹനത്തിൽ ഇവയുടെ ധർമ്മം എന്താണെന്ന് നമുക്ക് പരിചയപ്പെടാം. 

ആദ്യമായി സ്റ്റീയറിങ് എന്താണ് എന്ന് നോക്കാം.  ഒരു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിനു മുന്നിൽ വൃത്താകൃതിയിലുള്ള, വളയ രൂപത്തിൽ കാണപ്പെടുന്ന ഘടകത്തെയാണ് നമ്മൾ  സ്റ്റീയറിംഗ് എന്ന് വിളിക്കുന്നത്.  വാഹനത്തിൻറെ ചക്രങ്ങളെ ശരിയായ ദിശയിലേക്ക് ചലിപ്പിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ധർമ്മം.  ഒരു വാഹനം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുവാൻ സ്റ്റീയറിംഗ് സഹായിക്കുന്നു.

ആക്സിലേറ്റർ- ഡ്രൈവറുടെ കാലിൻറെ വലതുവശത്തായി കാണുന്ന ആദ്യത്തെ ഘടകത്തിനെ ആക്സിലേറ്റർ  എന്നു വിളിക്കുന്നു. വാഹനത്തിൻറെ വേഗത കുറയ്ക്കുകയും കൂട്ടുകയും ചെയ്യുക എന്നതാണ് ആക്സിലറേറ്ററിൻറെ പ്രധാന കർത്തവ്യം.

ബ്രേക്ക്- ഡ്രൈവറുടെ വലത് വശത്ത് നിന്ന്  രണ്ടാമതായി കാണുന്ന ഘടകത്തെ ബ്രേക്ക് എന്ന് വിളിക്കുന്നു.  ഒരു വാഹനത്തിൻറെ വേഗത നിയന്ത്രിക്കാനും, വാഹനം നിർത്തുന്നതിനും വേണ്ടിയാണ് നമ്മൾ ബ്രേക്ക് ഉപയോഗിക്കുന്നത്.ഒരു വാഹനത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിനെ  സുരക്ഷിതമാക്കാൻ ബ്രേക്ക്  സഹായിക്കുന്നു.

ക്ലച്ച്- ഡ്രൈവറുടെ കാലിൻറെ ഇടത്  വശത്തായി കാണുന്ന ആദ്യത്തെ ഘടകത്തിനെ ക്ലച്ച് എന്ന് പറയുന്നത്.  വാഹനത്തിൻറെ എൻജിനും,  ഗിയർബോക്സും തമ്മിലുള്ള ബന്ധം താൽക്കാലികമായി വിച്ഛേദിക്കുന്നതിനു വേണ്ടിയാണ് ക്ലച്ച്  ഉപയോഗിക്കുന്നത്.  അതിനാൽ തന്നെ ഒരു വാഹനത്തിൻറെ ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ ഡ്രൈവർ തീർച്ചയായും ക്ലച്ച് ചവിട്ടി ഇരിക്കണം.

ഗിയർ- ഒരു വാഹനത്തെ മുന്നോട്ട് ചലിപ്പിക്കാൻ അതിന്റെ എൻജിനെ സഹായിക്കുന്ന പ്രധാന ഘടകം ആണ് ഗിയർ.  ഒരു സാധാരണ വാഹനത്തിൽ ആറു തരത്തിലുള്ള ഗിയറുകളാണ് ഉണ്ടായിരിക്കുക. ഫസ്റ്റ്, സെക്കൻഡ്,തേർഡ്, ഫോർത്ത്, ഫിഫ്ത്ത്, റിവേഴ്സ് എന്നിങ്ങനെയാണ് അവ. ഫസ്റ്റ് ഗിയറിൽ ഒരു വാഹനത്തിൻറെ എൻജിൻ പ്രവർത്തനക്ഷമത അല്ലെങ്കിൽ കാര്യക്ഷമത അതിൻറെ പരമാവധി ആയിരിക്കും. എന്നാൽ വാഹനത്തിൻറെ  വേഗത എന്നത് വളരെ കുറഞ്ഞ നിലയിലും ആയിരിക്കും.  എപ്പോഴും നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനം ഫസ്റ്റ് ഗിയർ ഉപയോഗിച്ച് മാത്രമേ മുന്നോട്ട് എടുക്കാൻ കഴിയൂ.  ഓരോ ഗിയറിലും എന്ജിന് പ്രവർത്തനക്ഷമത കുറഞ്ഞുവരികയും എന്നാൽ വാഹനത്തിന്റെ വേഗത കൂടി വരികയുമാണ് ചെയ്യുക. അതായത് ഫിഫ്ത്ത് ഗിയറിൽ  ഒരു വാഹനത്തിൻറെ എൻജിൻ പ്രവർത്തനക്ഷമത വളരെ മന്ദഗതിയിലാകും എന്നാൽ വാഹനത്തിന്റെ വേഗത അതിന്റെ  പരമാവധിയായിരിക്കും.

ഇനി നമുക്ക് റിവേഴ്സ് ഗിയർ  പരിചയപ്പെടാം. ഒരു വാഹനത്തെ പുറകിലേക്ക് എടുക്കുന്നതിന് വേണ്ടിയാണ് റിവേഴ്സ് ഗിയർ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇറങ്ങുന്ന ചില വാഹനങ്ങൾ ഒഴിച്ച് മറ്റെല്ലാം വാഹനങ്ങളിലും ഡ്രൈവറുടെ ഇടത് വശത്ത് ഏറ്റവും താഴെയാണ് ഈ ഗിയറിൻറെ സ്ഥാനം.

ഹാന്ഡ് ബ്രേക്ക്- വാഹനത്തിൽ ഡ്രൈവറുടെ ഇടതുവശത്ത് ഗിയറിനു  തൊട്ടടുത്താണ് ഇതിൻറെ സ്ഥാനം. ഇറക്കത്തിലും, കയറ്റത്തിലും എല്ലാം  സുരക്ഷിതമായി നമുക്ക് വാഹനം പാർക്ക് ചെയ്യാൻ ഹാൻഡ് ബ്രേക്ക്  നമ്മെ  സഹായിക്കുന്നു.

ഇനി നമുക്ക് ഒരു വാഹനം എങ്ങനെയാണ് ഡ്രൈവ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം നിങ്ങൾ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു സീറ്റ് അറേജ് ചെയ്യുക  അതിനായി ഡ്രൈവിംഗ് സീറ്റിൽ താഴെ ഒരു ചെറിയ പെടൽ ഉണ്ടായിരിക്കും. അത്  പിടിച്ചു മുകളിലേക്ക് പൊക്കിയാൽ സീറ്റ്  അറേഞ്ച് ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഏറ്റവും കംഫർട്ട്  ആയി വാഹനം ഓടിക്കാൻ കഴിയുന്ന വിധത്തിൽ സീറ്റിനെ  അറേഞ്ച് ചെയ്തു വെക്കുക. അതിനുശേഷം ശരിയായവിധത്തിൽ സീറ്റ് ബെൽറ്റ്  ധരിക്കുക. തുടർന്ന് ചാവി ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യുക. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ രണ്ടു കാലുകളും വാഹനത്തിന്റെ ക്ലച്ച്, ബ്രേക്ക് എന്നിവ ചവിട്ടിയിട്ടുണ്ടായിരിക്കണം. അതിനുശേഷം ഫസ്റ്റ് ഗിയർ ഇടുക. ഹാൻഡ് ബ്രേക്ക്  റിലീസ് ചെയ്യുകയും അതുപോലെ തന്നെ  ബ്രേക്ക് നിന്ന് കാലെടുക്കുക. പതിയെ  ക്ലച്ചിൽ നിന്നും കാൽ എടുക്കുക.അപ്പോൾ  തന്നെ വാഹനം മുന്നോട്ടു പോകുവാൻ തുടങ്ങിയിരിക്കും.  ഹാൻഡ് സിഗ്നലുകൾ കാണിക്കാൻ ഉണ്ടെങ്കിൽ അവ നൽകി വാഹനത്തെ മുന്നോട്ട് എടുക്കുക. തുടർന്ന് മെല്ലെ ആക്സിലേറ്റർ ചവിട്ടി  വാഹനത്തിന്റെ   സ്പീഡ് വർദ്ധിപ്പിക്കുക.  പിന്നെ ആക്സിലറേറ്ററിൽ നിന്ന് കാൽ മാറ്റി ക്ലച്ച് ചവിട്ടി രണ്ടാമത്തെ ഗിയർ നൽക്കുക. ഇങ്ങനെ ആവശ്യാനുസരണം ഗിയർ മാറ്റുക.കയറ്റത്തിൽ എപ്പോഴും ഗിയർ ഡൗൺ ചെയ്യാൻ  മറക്കാതിരിക്കുക.  അതായത് നിങ്ങൾ ഇപ്പോൾ ഇട്ടിരിക്കുന്ന ഗിയറിൽ വാഹനം കയറ്റം കയറില്ല എന്ന് തോന്നുകയാണെങ്കിൽ തൊട്ടുതാഴെയുള്ള ഗിയർ  നൽകി വേണം കയറ്റം കയറുവാൻ.  ഇനി ഡ്രൈവിംഗ് ലെ ചില  ബേസിക് കാര്യങ്ങളെ കുറിച്ച് കൂടി പറഞ്ഞുതരാം.
*ആക്സിലേറ്ററും ബ്രേക്ക്  ഒരുമിച്ച് ഒരിക്കലും ഉപയോഗിക്കില്ല.  
*ആക്സിലേറ്റർ, ക്ലച്ചും ഒരുമിച്ച് ഉപയോഗിക്കില്ല

Post a Comment

0 Comments