Ticker

6/recent/ticker-posts

പാൻ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റാം | How to change photo in PAN Card

 നമ്മുടെയൊക്കെ തിരിച്ചറിയൽ രേഖകളിലെ ഫോട്ടോ കണ്ടിട്ടില്ലേ നിങ്ങൾ. യഥാർത്ഥത്തിൽ ആ ഫോട്ടോ നോക്കി നമ്മളെയൊക്കെ തിരിച്ചറിയാൻ കഴിയുമോ? എന്തോ എനിക്ക് സംശയമാണ്. നിങ്ങൾക്കോ? അത്രയും മനോഹരം അല്ലേ അതിൽ നമ്മളെ കാണാൻ.  ഇത്രയും സുന്ദരമായി നമ്മളെ നമുക്ക് കാണാൻ കഴിയുമോ?ആ ഒരു കാര്യം  ഈ ഫോട്ടോ എടുത്തു ഒന്നും  മാട്രിമോണിയിൽ പരസ്യം ചെയ്തേക്കല്ലേ.. ഇത്രയും ഒരു തമാശക്ക് പറഞ്ഞതാണ് കേട്ടോ. നമുക്ക് കാര്യത്തിലേക്ക് വരാം. ഇന്ന് എല്ലായിടത്തും വളരെ പ്രധാനപ്പെട്ടതായി നമുക്ക് ആവശ്യമായി വരുന്ന രണ്ട് തിരിച്ചറിയൽ രേഖകളാണ് പാൻ കാർഡും, ആധാർ കാർഡും. ആധാർ കാർഡിലെ ഫോട്ടോ എങ്ങനെയാണ് മാറ്റേണ്ടത് എന്ന് ഞാൻ മറ്റൊരു ബ്ലോഗിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാം. 

ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത് നമ്മുടെ കൈവശമുള്ള പാൻ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചാണ്.  നമ്മുടെ എല്ലാവരുടെയും കൈവശവും പാൻ കാർഡ്  ഉണ്ടായിരിക്കും.  പ്രത്യേകിച്ചും സാമ്പത്തിക  ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ്  പാൻകാർഡ് കൂടുതലായി ഉപയോഗിക്കുക എങ്കിലും അത് പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖ തന്നെയാണ്. പലപ്പോഴും നമ്മുടെ പാൻകാർഡിലെ ഫോട്ടോ വളരെ പഴയതായിരിക്കും. അല്ലെങ്കിൽ ആ ഫോട്ടോയ്ക്ക് വ്യക്തത  കുറവായിരിക്കും,  അതുമല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തോന്നുകയാണ് ആ ഫോട്ടോയിൽ ഉള്ളതിനേക്കാൾ എത്രയോ സുന്ദരമാണ് ഇന്ന് എൻറെ മുഖം എന്ന്. കാരണം എന്തു തന്നെയായാലും നിങ്ങൾക്ക് അതിലെ ഫോട്ടോയും ഒപ്പും മാറ്റണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ ഇപ്പോൾ അത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. എങ്ങനെ ചെയ്യണമെന്ന് വിശദമായി ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. 

PAN card photo online, how to change photo and signature in PAN card, Online PAN application how to add signature in pan card, pan card apply

ആദ്യം നിങ്ങൾ ചെയ്യേണ്ടത് നാഷണൽ  സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയുടെ  വെബ്സൈറ്റ് ഓപ്പൺ ചെയ്യുക എന്നതാണ്.ആ വെബ്സൈറ്റ് ലിങ്ക് ഞാൻ നിങ്ങൾക്ക് താഴെ നൽകാം. 

വെബ്സൈറ്റ്

അതിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് നേരിട്ട് അവിടെ എത്തിച്ചേരാം. വെബ്സൈറ്റിൽ എത്തിയതിനുശേഷം ആപ്ലിക്കേഷൻ ടൈപ്പ് എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് പാൻകാർഡ് വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഓപ്ഷൻ ലഭ്യമാകും. അതിൽ നിന്നും നിങ്ങൾ ഒരു വ്യക്തിയുടെ പേരിൽ ഉള്ള പാൻ കാർഡിൽ ആണ് മാറ്റങ്ങൾ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നത് എങ്കിൽ വ്യക്തിഗത ഓപ്ഷൻ തെരഞ്ഞെടുക്കുക. അവിടെ നിങ്ങളുടെ എല്ലാ വ്യക്തിഗത വിവരങ്ങളും കൃത്യമായി നൽകിയ ശേഷം താഴെ സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. തുടർന്ന് നിങ്ങൾക്ക് പാൻകാർഡ് വിവരങ്ങളിൽ മാറ്റം വരുത്തുവാനുള്ള  വിൻഡോ ദൃശ്യമാകും.  അതിൽ നിങ്ങളുടെ കെ. വൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക. അവിടെ നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോയും, ഒപ്പും  മാറ്റി നൽകാനുള്ള ഓപ്ഷൻ ദൃശ്യമാകും. അവിടെ നിങ്ങൾ നിങ്ങളുടെ പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഒപ്പ്  മാറ്റുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതും ചെയ്യുക.  അതിനുശേഷം നിങ്ങളുടെ മാതാപിതാക്കളുടെ വിവരങ്ങൾ കൂടി ആഡ് ചെയ്തു നെക്സ്റ്റ് എന്ന ബട്ടൺ  തെരഞ്ഞെടുത്ത് മുന്നോട്ടു പോവുക.  അപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ് എന്നിവ അറ്റാച്ച്ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമാകും. അവിടെ കൊടുത്തിരിക്കുന്ന ഫയൽ സൈസിൽ അത് രണ്ടും അപ്‌ലോഡ് ചെയ്ത് മുന്നോട്ടു പോവുക. തുടർന്ന് ഏറ്റവും താഴെ ഡിക്ലറേഷൻ എന്ന കോളത്തിൽ ടിക്ക് മാർക്ക് നൽകിയ ശേഷം സബ്മിറ്റ് എന്ന  ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾക്ക് ഒരു 15 അക്ക നമ്പർ ലഭ്യമാകും. തുടർന്ന് നിങ്ങൾക്ക് അപേക്ഷയുടെ പ്രിൻറ് എടുക്കുന്നതിനുള്ള ഓപ്ഷനും ലഭിക്കും. അതിൻറെ പ്രിൻറ് എടുത്തതിനു ശേഷം അത് ആദായ നികുതി പാൻസേവന യൂണിറ്റിലേക്ക് ആയച്ച്  നൽകുക.  അപ്പോൾ നിങ്ങൾക്ക് പുതിയ ഫോട്ടോ അടങ്ങിയ പാൻകാർഡ് ലഭ്യമാകും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇത് ഒരിക്കലും ഒരു സൗജന്യ സേവനം അല്ല. ഇന്ത്യയിലുള്ള വിലാസത്തിന് 101 രൂപയും ഇന്ത്യക്ക് പുറത്തുള്ള ഒരു വിലാസത്തിലെ ഫോട്ടോയും, ഒപ്പം മാറ്റുന്നതിന് 1011 രൂപയും അപേക്ഷ ഫീസ് നൽകേണ്ടതുണ്ട്.

Post a Comment

0 Comments