നിങ്ങളെല്ലാവരും എ.ടി.എം ഉപയോഗിച്ച് പണം പിൻവലിക്കുന്നവർ അല്ലേ.. ആണെങ്കിൽ ഈ പറയുന്ന കാര്യം ഒന്ന് ഓർമ്മയിൽ വെച്ചു കൊള്ളൂ. നമുക്ക് ഒരേ ബാങ്കിൻറെ എ.ടി.എം സെൻട്രലിൽ നിന്ന് എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം. അതിന് ഒരു വിധത്തിലുമുള്ള ഫീസും നമ്മൾ ബാങ്കിന് നൽകേണ്ടതില്ല. എന്നാൽ നിങ്ങൾ മറ്റൊരു ബാങ്കിൻറെ എ.ടി.എം സർവീസിൽ നിന്നാണ് പണം പിൻവലിക്കുന്നത് എങ്കിൽ ഒരു നിശ്ചിത പ്രാവശ്യത്തിനപ്പുറം; ഒരു നിശ്ചിത തുക ബാങ്ക് കമ്മീഷൻ ആയി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഈടാക്കും. ഉദാഹരണത്തിന് നിങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉള്ള ഒരു വ്യക്തി ആണെന്ന് കരുതുക. നിങ്ങളുടെ കൈവശം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി. എം കാർഡ് ആയിരിക്കുമല്ലോ ഉണ്ടായിരിക്കുക. അതിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ? ഇനി സംശയം ഉണ്ടെങ്കിൽ താഴെ കമൻറ് ചെയ്താൽ മതി. ആ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഏത് എടിഎം സർവീസ് സ്റ്റേഷനിൽ നിന്നും പണം പിൻവലിക്കാം. അതിനായി ബാങ്ക് യാതൊരുവിധത്തിലുള്ള ചാർജ് ഈടാക്കുന്നതല്ല. എന്നാൽ അതേ സൗത്ത് ഇന്ത്യൻ ബാങ്ക് കാർഡ് ഉപയോഗിച്ച് നിങ്ങൾ ഫെഡറൽ ബാങ്കിന്റെ എടിഎം മെഷീൻ നിന്നാണ് പണം പിൻവലിക്കുന്നത് എങ്കിൽ ഒരു നിശ്ചിത തുക;ഒരു നിശ്ചിത പരിധിക്കപ്പുറം ബാങ്ക് നിങ്ങളിൽ നിന്ന് ഈടാക്കും. ഒരു ബാങ്കിൻറെ എടിഎം കാർഡ് ഉപയോഗിച്ച് ഏത് എടിഎം മെഷീനിൽ നിന്നും പണം പിൻവലിക്കാം എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ അല്ലേ.
ഒരു ബാങ്കിൻറെ എടിഎം കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്നും യാതൊരുവിധ ചാർജും നൽകാതെ മെട്രോ നഗരങ്ങളിൽ മൂന്നു തവണയും മറ്റുള്ള സ്ഥലങ്ങളിൽ അഞ്ച് തവണയും പണം പിൻവലിക്കാം അതിനു ശേഷമുള്ള ഓരോ തവണയ്ക്കും ബാങ്ക് ഒരു നിശ്ചിത തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് സർവീസ് ചാർജ് ആയി ഈടാക്കും. ഇതുവരെ 20 രൂപയായിരുന്നു ബാങ്ക് ഇങ്ങനെ സർവീസ് ചാർജ് ആയി ഈടാക്കിയിരുന്നത്. എന്നാൽ അടുത്ത വർഷം ജനുവരി മുതൽ അതായത് 01-01-2022 മുതൽ ആ തുക വർധിപ്പിക്കാനുള്ള നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ബാങ്കുകൾക്കും നൽകി കഴിഞ്ഞു. 20 രൂപയിൽ നിന്ന് 21 രൂപയും ഒപ്പം ടാക്സും ഉൾപ്പെടുത്തിയുള്ള തുകയായിരിക്കും അടുത്ത വർഷം മുതൽ ബാങ്ക് സർവീസ് ചാർജ് ആയി ഈടാക്കുക. അടുത്ത വർഷം മുതൽ ബാങ്കിംഗ് സേവന രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ആർബിഐ എന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ളവരിൽ നിന്ന് ലഭിക്കുന്ന വിവരം. നമ്മളെല്ലാവരും ഇന്ന് എ.ടി.എം. ഉപയോഗിക്കുന്നവരാണ്. പല കാരണങ്ങൾ കൊണ്ട് പലപ്പോഴും നമ്മൾ മറ്റ് ബാങ്കുകളുടെ എടിഎം സർവീസ് സെൻററുകളിൽ നിന്നാണ് പണം പിൻവലിക്കാറുള്ളത്. ഇനി അടുത്ത വർഷം മുതൽ അങ്ങനെ ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ ഓർമയിൽ സൂക്ഷിച്ചാൽ വളരെ നന്നായിരിക്കും നിങ്ങളുടെ അക്കൗണ്ടിലെ തുക വെറുതെ എന്തിനാണ് നിങ്ങൾ ബാങ്കിന് നൽകുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ!!
0 Comments