Ticker

6/recent/ticker-posts

നിങ്ങളുടെ പേരിലുള്ള സിം കാർഡുകളുടെ എണ്ണം എങ്ങനെ അറിയാം ? | How to Know the Number of SIM Cards in Your Name

 നിങ്ങളിൽ എല്ലാവരും മൊബൈൽ ഫോണും സിമ്മും ഉപയോഗിക്കുന്നവരാണ് അല്ലേ! നിങ്ങളൊന്നും ആലോചിച്ചു നോക്കിക്കേ; മൊബൈൽ ഫോൺ നിങ്ങളുടെ കയ്യിൽ കിട്ടിയതിനു ശേഷം എത്ര സിം കാർഡുകൾ നിങ്ങൾ വാങ്ങിയിട്ടുണ്ട് എന്ന്..... നമ്പർ മാറാതെ തന്നെ  മറ്റൊരു സേവനദാതാവിലേക്ക്  മാറാനുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നതോടു കൂടി ഇതിൻറെ സംഖ്യ വർദ്ധിച്ചിട്ടും ഉണ്ടാകും. പലരും പല കാരണങ്ങൾ കൊണ്ടാണ് പഴയ സിം മാറി പുതിയ സിം കണക്ഷൻ എടുക്കുന്നത് എങ്കിലും പകുതിയിലധികം പേരും അങ്ങനെ ചെയ്യാനുള്ള പ്രധാന കാരണം ഓഫറുകൾ തന്നെയാണ്. ഓരോ സേവനദാതാക്കളും നൽകുന്ന  ഓഫറുകൾക്ക് പുറകെയാണ് പലപ്പോഴും നമ്മൾ സഞ്ചരിക്കുന്നത്. ജിയോ രംഗപ്രവേശം ചെയ്തതോടെ തണുത്ത മട്ടിലുണ്ടായിരുന്ന ഈ രംഗത്ത് ചൂടുപിടിച്ച മത്സരവും പ്രകടമായി.ആ മത്സരത്തെ അതിജീവിക്കാനായി ഐഡിയയും വോഡഫോണും തമ്മിൽ ലയിച്ചു . എൻറെ അഭിപ്രായത്തിൽ അതോടെ ഐഡിയയുടെ ശ്വാസവും നിലച്ച മട്ടാണ്. എയർടെൽ അപ്പോഴും ഒറ്റയ്ക്ക് നിന്ന് തന്നെ പോരാടി. പരസ്പരം മത്സരിച്ച് പുതിയ, പുതിയ ഓഫറുകളുമായി രംഗപ്രവേശം ചെയ്യുന്നതിനായി പിന്നെ ഈ സേവനദാതാക്കളുടെ ശ്രദ്ധ. അല്ല അതുകൊണ്ട് നമ്മളെ പോലെ ഉള്ളവർക്ക് ഗുണവുമുണ്ടായി എന്നത് മറ്റൊരു കാര്യം. ജിയോയുടെ ആദ്യ രംഗപ്രവേശ സമയത്ത് അതിനെ ശരിക്കും ഉപയോഗപ്പെടുത്തിയവർ നിരവധി പേർ ഉണ്ടാകും അല്ലേ? 2ജിയിൽ  തുടങ്ങി ഇന്ന് 5ജി വരെ എത്തി നിൽക്കുന്നു നമ്മുടെ മൊബൈൽ ഫോൺ യുഗം.ഇതിനിടയ്ക്ക് എത്രയോ സിം കാർഡുകൾ 2ജി,3ജി,4ജി ഒക്കെയായി നിങ്ങളുടെ കൈകളിൽ  വന്നു ചേർന്നിട്ടുണ്ടാകും. ആലോചിച്ചു നോക്കിയാൽ ഒരു എത്തും പിടിയും കിട്ടുന്നില്ല അല്ലേ? വിഷമിക്കേണ്ട! നിങ്ങളുടെ പേരിൽ എത്ര സിം കണക്ഷനുകൾ ഉണ്ട് എന്ന് അറിയാൻ സാധിക്കും. എന്താ ഒന്ന് നോക്കി നോക്കിയാലോ? എങ്ങനെയാണെന്ന് അല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. പറഞ്ഞുതരാം. 

        താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

വെബ് സൈറ്റ്

ഈ വെബ്സൈറ്റ് സന്ദർശിച്ച ശേഷം അവിടെ നിങ്ങളുടെ ഫോൺ നമ്പർ നൽകാനുള്ള ഒരു കോളം ഉണ്ടാകും അവിടെ നിങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ നൽകുക. നിങ്ങൾ ഉപയോഗിക്കുന്ന നിങ്ങളുടെ പേരിലുള്ള ആക്ടീവ് ആയ ഏതെങ്കിലും ഫോൺ നമ്പർ അടിച്ചു കൊടുത്താൽ മതി. അതിനു ശേഷം ആ നമ്പറിലേക്ക് ഒരു വൺ ടൈം പാസ് വേർഡ് മെസ്സേജ് ആയി വരുന്നതായിരിക്കും. അത് കൂടി അടിച്ചു നൽകിയാൽ നിങ്ങളുടെ പേരിൽ എത്ര സിം കണക്ഷൻ നിലവിലുണ്ട് എന്ന് മനസ്സിലാക്കാം. എന്താ ആശ്ചര്യപ്പെട്ടു  പോയോ!  എൻറെ പേരിൽ ഇത്രയൊക്കെ സിം കണക്ഷനുകൾ ഉണ്ടോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? അതോ ഇത്രയേ ഉള്ളൂ എന്നാണോ? എന്തായാലും നമുക്ക് റെഡിയാക്കാം എന്നേ വിഷമിച്ചിരിക്കേണ്ട.5 ജിയൊക്കെ വരികയല്ലേ.... ഓഫറുകളുടെ പെരുമഴ കാലവുമായി ഈ സേവനദാതാക്കൾ തന്നെ നമുക്ക് അരികിലെത്തും.

What is the use of sim card,how to activate esim,5g sim,what is the benefits of a 5g sim

ഇനി ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ഉള്ളത് എന്തെന്നാൽ നിങ്ങൾ ഇങ്ങനെ നിരവധി സിം കാർഡുകൾ വാങ്ങിക്കൂട്ടുന്നത് ഒക്കെ കൊള്ളാം. അതിൽ ഏതെങ്കിലും ഒക്കെ സിം നഷ്ടപ്പെട്ടാൽ ആ സിം ഡിആക്ടിവേറ്റ്  ചെയ്യാനും ആ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ഒരിക്കലും മറന്നു പോകരുത് കേട്ടോ. ഇനി നിങ്ങൾ മറ്റാർക്കെങ്കിലും നിങ്ങളുടെ പേരിൽ ഒരു സിം കണക്ഷൻ എടുത്തു നൽകുകയാണെങ്കിൽ അവർ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നും  നോക്കണേ. അല്ലെങ്കിൽ നിങ്ങൾ ആപ്പിലാകും എന്ന കാര്യം മറക്കാതിരിക്കുക.

Post a Comment

0 Comments