ടെലികോം രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടുള്ള കടന്നുവരവ് ആയിരുന്നു ജിയോ നടത്തിയത്.ആ അത്ഭുതം അവർ അവരുടെ ഓരോ ഓഫറുകൾ അവതരിപ്പിക്കുമ്പോഴും നിലനിർത്തുന്നു എന്നതാണ് വസ്തുത. മൊബൈൽ സേവന രംഗത്ത് ആർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത വിധത്തിലുള്ള മികച്ച ഓഫറുകളാണ് ജിയോ നൽകിയിരുന്നത്. ഇപ്പോഴിതാ പുതിയ കുറച്ചു ഓഫറുകളുമായ് ജിയോ വീണ്ടും എത്തിയിരിക്കുന്നു.
കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ കഴിയുന്ന ആഡ് ഓൺ പ്ലാനുകളുമായാണ് ജിയോ ഇത്തവണ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇനി ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും വെട്ടം സിനിമയിൽ ദിലീപ് പറയുന്ന ഒരു ഡയലോഗ് പോലെ "കുറെ ഇംഗ്ലീഷ് വാക്കുകൾ അണ്ണാക്കിൽ വെച്ച് തോന്നുമ്പോൾ എടുത്ത് തുപ്പ് എന്ന് പറഞ്ഞ പോലെ.. ഇത് എന്തുണ്ട് കുന്തമാണീ ആഡ് ഓൺ പ്ലാൻ? പറഞ്ഞുതരാം. അതായത് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന നെറ്റിന് ഒരു പരിധിയുണ്ട്. എന്നു പറഞ്ഞാൽ നിങ്ങൾക്ക് ഒരു ദിവസം ഇത്ര നെറ്റ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന്. അതായത് ഒരു ദിവസം 1.5ജിബി, 2ജിബി അങ്ങനെ. നിങ്ങൾ നിങ്ങളുടെ മെസ്സേജ് ബോക്സിൽ കണ്ടിട്ടില്ലേ നിങ്ങളുടെ ഡാറ്റയുടെ 100% ഉപയോഗിച്ച് തീർന്നു എന്ന് പറഞ്ഞുള്ള മെസ്സേജ്.ഈ മെസ്സേജ് വന്നു കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്താ ചെയ്യുക? അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് വീണ്ടും നെറ്റ് ഉപയോഗിക്കാൻ വൈഫൈയുടെ സഹായമില്ലാതെ സാധിക്കുന്ന പ്ലാനുകൾക്ക് പൊതുവേ പറയുന്ന പേര് ആണ് ആഡ് ഓൺ പ്ലാനുകൾ എന്ന്. ചുരുക്കിപ്പറഞ്ഞാൽ ഒരാളുടെ ഡാറ്റ ഉപയോഗം ഒരു നിശ്ചിത സമയപരിധി ആകുന്നതിനു മുമ്പ് തന്നെ ഉപയോഗിച്ചു തീർന്നാൽ അയാൾക്ക് വീണ്ടും ആ സമയ പരിധി വരെയും ഡാറ്റ ഉപയോഗിക്കാൻ ചെയ്യേണ്ടിവരുന്ന റീചാർജ് പ്ലാനുകളാണ് പൊതുവേ ആഡ് ഓൺ പ്ലാനുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ജിയോയുടെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ആഡ് ഓൺ പ്ലാൻ 11 രൂപയുടേതാണ്.ഇതിൽ ഒരു ജിബി ഡാറ്റ ആണ് നിങ്ങൾക്ക് അധികമായി ലഭിക്കുക. ഇതു കൂടാതെ ജിയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ചില ആഡ് ഓൺ പ്ലാനുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. 22 രൂപ മുതൽ 152 രൂപയ്ക്ക് വരെ ലഭ്യമാകുന്ന ആഡ് ഓൺ പ്ലാനുകളാണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 22 രൂപയ്ക്ക് 2ജിബി ഡാറ്റ നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ഉപയോഗിക്കാനാകും. അടുത്തത് 52 രൂപയുടെ ആഡ് ഓൺ പ്ലാൻ ആണ്. ഇതിൽ 6 ജിബി 4ജി ഡേറ്റ 28 ദിവസം നിങ്ങൾക്ക് ആസ്വദിക്കാം. 102 രൂപയുടെ റീചാർജിൽ 1ജിബി 4ജി ഡാറ്റ ദിവസവും നിങ്ങൾക്ക് 28 ദിവസത്തെ കാലാവധിയോടെ ഉപയോഗിക്കാനാകും. അടുത്തത് 152 രൂപയുടെ ഓഫർ ആണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ദിവസവും 2ജിബി ഡാറ്റ 28 ദിവസത്തെ കാലാവധിയിൽ നിങ്ങൾക്ക് ആസ്വദിക്കാനാകും. ഇത്രയും ആണ് ജിയോ യുടെ ഏറ്റവും പുതിയ ഓഫറുകളെ കുറിച്ചുള്ള വിശേഷങ്ങൾ. ഒട്ടനവധി പുതിയ ഓഫറുകൾ ജിയോയുടെ അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.അത്തരം വാർത്തകളുമായി വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം....
ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത് കേട്ടോ കൂട്ടുകാരേ
0 Comments