നിങ്ങൾ നിങ്ങളുടെ എടിഎം പിൻ മറന്നു പോയാൽ എന്ത് ചെയ്യും? പണം നിങ്ങൾക്ക് പിൻവലിക്കണം ;ബാങ്ക് അവധി ദിവസമാണ്. വിഷമിക്കേണ്ടന്നെ.പണ്ടൊക്കെ എ.ടി.എം.പിൻ മറന്നുപോയാൽ എന്തൊക്കെ നൂലാമാലകൾ ആയിരുന്നു എന്നോ? ഏറ്റവും അടുത്തുള്ള ബാങ്കിൻറെ ബ്രാഞ്ചിൽ പോയി ഒരുപാട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ പുതിയ എടിഎം പിൻ ജനറേറ്റ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ട്. പലപ്പോഴും പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് ആവശ്യമുള്ള കാര്യങ്ങൾ ഒന്നും ഓർമ്മയുണ്ടാവില്ല.എന്നാൽ ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ ഓർമ്മയുണ്ടാകുകയും ചെയ്യും. അല്ലെങ്കിലും ഇന്നത്തെ കാലത്ത് എല്ലാ കാര്യങ്ങൾക്കും പാസ്സ്‌വേർഡുകളും പിൻ നമ്പറുകളും ആവശ്യമാണ്. ഇതൊക്കെ ഓർത്തു വയ്ക്കുക എന്നു പറയുന്നത് ചിലരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നു തന്നെയാണ്. അത്തരക്കാർ ആണ് പലപ്പോഴും തങ്ങളുടെ പിൻ നമ്പർ മറന്നു പോകുന്നത്. അങ്ങനെ മറന്നു പോകുന്നവർക്ക് സന്തോഷകരമായ ഒരു വാർത്തയുമായാണ് ഈ ബ്ലോഗ് നിങ്ങളിലേക്കെത്തുന്നത്.
നിങ്ങൾ നിങ്ങളുടെ പിൻ നമ്പർ മറന്നു പോയി എന്നിരിക്കട്ടെ. പുതിയ എടിഎം പിൻ ജനറേറ്റ് ചെയ്ത് പണം പിൻവലിക്കാനുള്ള വഴി ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. അതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ബാങ്കിൻറെ എടിഎം കൗണ്ടർ സന്ദർശിക്കുക. അതിനു ശേഷം നിങ്ങളുടെ കൈവശമുള്ള ബാങ്ക് എടിഎം കാർഡ് അതിന്റെ സ്ലോട്ടിൽ ഇൻസേർട്ട് ചെയ്യുക. തുടർന്നു വരുന്ന സ്ക്രീനിൽ നിങ്ങൾക്ക് അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കുക. അതിനുശേഷം സ്ക്രീനിൽ തെളിഞ്ഞു വരുന്ന മെനുവിൽ നിന്ന് പിൻ ഫോർഗഡ് അല്ലെങ്കിൽ പിൻ റീ ജനറേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എൻറർ ചെയ്യുക.ആ മൊബൈൽ നമ്പർ ഈ സമയം നിങ്ങളുടെ കൈവശം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആ മൊബൈൽ നമ്പറും നിങ്ങൾ എൻറർ ചെയ്തത് സബ്മിറ്റ് കൊടുക്കുന്നതിലൂടെ ആ നമ്പറിലേക്ക് ഒരു വൺ ടൈം പാസ് വേഡ് എസ്എംഎസ് മുഖേന ലഭ്യമാക്കും.ആ പാസ്സ്‌വേർഡ് സ്ക്രീനിൽ കാണുന്ന കോളത്തിൽ എൻറർ ചെയ്തു നൽകുക. അപ്പോൾ നിങ്ങളുടെ എടിഎം പിൻ ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകും. അവിടെ നിങ്ങൾക്ക് പുതിയ ഒരു എ ടി എം പിൻ ജനറേഷൻ ചെയ്യാനാകും.ഇനി നിങ്ങൾക്ക് ആ പുതിയ എടിഎം പിൻ ഉപയോഗിച്ചത് ഈസിയായി പണം പിൻവലിക്കാം.ഇനി നിങ്ങൾക്ക് എടിഎം കൗണ്ടറിൽ പോകാൻ കഴിയില്ല എന്നാണെങ്കിൽ ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് എടിഎം പിൻ മാറ്റാൻ കഴിയും. ഇതിനായി ആദ്യം നിങ്ങൾ പ്ലേസ്റ്റോറിൽ നിന്ന് നിങ്ങളുടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക. പിന്നെ എടിഎം കാർഡ് നമ്പർ, അക്കൗണ്ട് ഉടമയുടെ പേര്,സിവിവി നമ്പർ ,ഒ.ടി.പി തുടങ്ങിയവ നൽകി നിങ്ങൾക്ക് തന്നെ പുതിയ എടിഎം പിൻ ജനറേറ്റ് ചെയ്യാനാകും. ബാങ്കിൽ പോവുകയോ എടിഎം ശാഖയിൽ പോവുകയോ ചെയ്യാതെ വീട്ടിലിരുന്ന് കൊണ്ട് തന്നെ നിങ്ങൾക്ക് എടിഎം പിൻ ജനറേറ്റ് ചെയ്യാം.
0 Comments