Ticker

6/recent/ticker-posts

പണി തന്ന് ഐഡിയ-വോഡഫോൺ | New Recharge Plan for VI

 ഇപ്പോൾ വിലക്കയറ്റത്തിന്റെ സമയമാണെന്ന് പറയേണ്ടതില്ലല്ലോ സുഹൃത്തുക്കളെ! പെട്രോൾ, ഡീസൽ വില സൂപ്പർസോണിക് റോക്കറ്റുകളേക്കാൾ  വേഗത്തിലാണ് കുതിക്കുന്നത്. അതിനിടയ്ക്ക് ചെരുപ്പകളുടെയും, തുണിത്തരങ്ങളുടെയും വില കൂട്ടി. ബസ് ചാർജ് വർദ്ധനയും, വൈദ്യുതി ബിൽ വർദ്ധനയും പരിഗണനയിലിരിക്കുന്നു.   പച്ചക്കറിയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. അതിനിടയ്ക്ക് അടുത്ത ഇരുട്ടടിയുമായി ഐഡിയ വോഡഫോൺ രംഗത്തെത്തിയിരിക്കുന്നു.ദാ ഇപ്പോൾ  റെഡിയാക്കി തരാം എന്ന് കുതിരവട്ടം പപ്പു പറയുന്നതുപോലെയാണ് എയർടെലിനു  പുറകെ ഐഡിയ- വോഡഫോണും തങ്ങളുടെ നിലവിലുള്ള പ്ലാനുകളിൽ വലിയ തോതിലുള്ള വർദ്ധനവ് വരുത്തിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ലന്നേ എന്ന് ആരോ പറഞ്ഞ അവസ്ഥയാണ്. പട്ടിണി കിടന്നാലും മൊബൈലിൽ നോക്കി കിടക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കൂല. അവിടെയും തതൈവ.  പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞ അവസ്ഥയാണ്. 20 രൂപ മുതൽ 500 രൂപ വരെയാണ് വിവിധ റീചാർജ് പ്ലാനുകളിൽ ഐഡിയ- വോഡഫോൺ വർദ്ധനവ് വരുത്തിയിരിക്കുന്നത്.  കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ആണ് വില വർദ്ധനവ് എന്നാണ് ഐഡിയ വോഡഫോൺ ഇൻറെ വാദം.  പണ്ടൊരു മുത്തശ്ശി പറഞ്ഞതു പോലെ അതിന് നമ്മൾ എന്താ ചെയ്യാ കുട്ടിയെ;ചെണ്ട ചെന്ന് മദ്ദളത്തിൻറെ അടുത്ത് പരാതി പറയുന്നത് പോലെയുണ്ട് അല്ലേ.  സാധാരണക്കാരായ നമ്മുടെയൊക്കെ സാമ്പത്തികപ്രതിസന്ധി ആര് തീർക്കുമോ എന്തോ? ചിലർ ചെയ്യുന്നതു പോലെ ലോട്ടറി ദൈവം കനിയുമായിരിക്കും.ങ്ഹാ  അതൊക്കെ പോട്ടെ; ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു. ഇതെല്ല ഇതിനപ്പുറം ചാടി കടന്നവരാണ് നമ്മൾ എന്ന് ഇവർക്ക് അറിയില്ലല്ലോ. എന്നാലും എൻറെ പ്രിയപ്പെട്ട ഐഡിയ ഇതു ഒരു മാതിരി ഐഡിയ ആയി പോയി എന്ന് ചിലർ പറയുന്നത് കേട്ടു.

Recharge plan,new recharge plan by vodafone idea,recharge 2021,how to recharge online

അപ്പോൾ നമുക്ക് നോക്കാം പുതിയ റീചാർജ്ജുകളുടെ വിവരങ്ങൾ. ആർക്കും ഹാർട്ടറ്റാക്ക് ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ മാസം 25- തീയതി മുതലാണ് പുതിയ വർദ്ധനവ് നിലവിൽ വരിക എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 79 രൂപയുടെ റീചാർജിനായി ഇനി നിങ്ങൾ 99 രൂപ കൊടുക്കേണ്ടി വരും. 2399 രൂപയുടെ വാർഷിക റീചാർജ് പ്ലാൻ 2899 രൂപയായി ഉയർത്തി. ഒറ്റയടിക്ക് 500 രൂപയുടെ വർദ്ധനവാണ്  ഐഡിയ വോഡഫോൺ ഇതിൽ വരുത്തിയത്. 149 രൂപയുടെ പ്ലാനിന് ഇനി നിങ്ങൾ 179 രൂപ കൊടുക്കേണ്ടി വരും. 219 രൂപയുടെ പ്ലാനിന് ഇനി നിങ്ങൾ 269 രൂപ കൊടുക്കേണ്ടി വരും. 299 രൂപയുടെ പ്ലാനിന്  ഇനി 359 രൂപ മുടക്കേണ്ടി വരും. 399 രൂപയുടെ പ്ലാനിന്  479 രൂപ അടക്കേണ്ടി വരും.  449 രൂപയുടെ പ്ലാനിന് ഇനി 539 രൂപ കൊടുക്കേണ്ടി വരും. 379 രൂപയുടെ പ്ലാനിന്  ഇനി 459 രൂപ കൊടുക്കേണ്ടി വരും. 599 രൂപയുടെ പ്ലാനിന് ഇനി നിങ്ങൾ 719 രൂപ കൊടുക്കേണ്ടി വരും. 699 രൂപയുടെ റീചാർജ് പ്ലാനിന് ഇനി നിങ്ങൾ  839 രൂപ കൊടുക്കേണ്ടി വരും.  1499 രൂപയുടെ പ്ലാനിന് ഇനി 1799 രൂപ മുടക്കേണ്ടി വരും.  പ്ലാനുകളുടെ നിരക്കുകളിൽ വലിയതോതിലുള്ള വർദ്ധനവ്  ഐഡിയ വോഡഫോൺ നടത്തിയിട്ടുണ്ടെങ്കിലും പ്ലാൻ ആനുകൂല്യങ്ങളിലോ, വാലിഡിറ്റിയിലോ ഒരുതരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ആരെങ്കിലും റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നവംബർ 25ന് മുമ്പ് അത് ചെയ്യുന്നതായിരിക്കും ഉചിതം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.


ഇനി നിങ്ങളിൽ ചിലർ ചിന്തിക്കുന്നുണ്ടാകും ഇവരൊക്കെ വില വർദ്ധിപ്പിച്ചാലും  ഞങ്ങളെ ബാധിക്കില്ല ഞങ്ങളുടെ കൈവശം ജിയോ  ആണെന്ന്.  ഇവരെ പിന്തുടർന്ന് ജിയോ കൂടി വിലവർധനവുമായി രംഗപ്രവേശനം ചെയ്താൽ എല്ലാം സമ്പൂർണ്ണമായി. പ്രിയപ്പെട്ട ജിയോ  ദൈവമേ ചതിക്കല്ലേ എന്ന് പറയാൻ മാത്രമേ ഇപ്പോൾ നിവർത്തിയുള്ളൂ. ടെലികോം സേവന രംഗത്തെ തങ്ങളുടെ രണ്ടു പ്രമുഖ എതിരാളികളായ എയർടെലും, ഐഡിയ വോഡഫോണിൻറെയും ഈ നീക്കത്തിൽ ജിയോയുടെ  ഭാഗത്തു നിന്ന് എന്ത് പ്രതികരണം ആണ് ഉണ്ടാവുക എന്ന ആകാംഷയിലാണ് ആരാധകർ. എന്തായാലും അധികം വൈകാതെ അതിനുള്ള ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തൽക്കാലം വിട പറയുന്നു.

Post a Comment

0 Comments