നിങ്ങൾ ഒരു ലോണിനു വേണ്ടി ബാങ്കുകൾ തോറും കയറി ഇറങ്ങി മടുത്ത് ഇരിക്കുകയാണോ? അതോ ബാങ്കുകൾ ലോൺ നൽകാത്തത് കൊണ്ട് ഏതെങ്കിലും വട്ടിപ്പലിശകാരൻറെ കെണിയിൽ വീണു ഇരിക്കുകയാണോ? അതോ വീഴാൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുകയോ? അതോ ഏതെങ്കിലും പരസ്യവും കണ്ടു ഏതെങ്കിലും അപ്ലിക്കേഷൻറെ സഹായത്തോടെ ലോൺ എടുത്തു ജീവിതം മടുത്തു ഇരിക്കുകയാണോ? എന്തായാലും വിഷമിക്കേണ്ട.. നിങ്ങളുടെ ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരവുമായി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ തന്നെ നമ്പർ വൺ പെയ്മെൻറ് ആപ്പായ പേ.ടി.എം. എന്താ കാര്യം എന്നല്ലേ. പറഞ്ഞുതരാം; ബാങ്കുകൾ കയറി ഇറങ്ങി ലോൺ ലഭിക്കാതെ പലിശ കെണിയിൽ കുടുങ്ങി പോകുന്ന ജീവിതങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ലോൺ നൽകുന്നതിന് തുടക്കം ഇട്ടിരിക്കുകയാണ് പേടിഎം. രണ്ടുലക്ഷം രൂപ വരെ നിങ്ങൾക്ക് ഇതിലൂടെ വ്യക്തിഗത വായ്പ ലഭ്യമാക്കും. ഇതൊരു ഡിജിറ്റൽ സംവിധാനമാവുക കൊണ്ട് തന്നെയും നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഈ ലോണിന് അപേക്ഷിക്കാൻ കഴിയും. നിങ്ങളുടെ ലോണിനു വേണ്ടിയുള്ള അപേക്ഷ പേ.ടി.എം ടീം വിലയിരുത്തി നിങ്ങൾ ലോണിന് അർഹരാണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ലോൺ അനുവദിക്കുകയും ചെയ്യും. 25 വയസ്സു മുതൽ 60 വയസ്സ് വരെ പ്രായപരിധി ഉള്ള ഏതൊരാൾക്കും ഈ ലോണിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. ജോലിചെയ്യുന്നവർ, ബിസിനസുകാർ, ചെറുകിട-ഇടത്തരം കച്ചവടം നടത്തുന്നവർ തുടങ്ങിയവർക്കെല്ലാം പേ.ടി.എം അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ ലോണിന് അപേക്ഷിക്കാവുന്നതാണ്. കാലതാമസമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ ലോൺ നിങ്ങൾക്ക് ലഭ്യമാകുന്നു എന്നതു തന്നെയാണ് ഇതിൻറെ പ്രത്യേകത. ലോൺ ലഭ്യമായി 18 മാസം മുതൽ 36 മാസത്തിനുള്ളിൽ നിങ്ങൾ ലോൺ തിരിച്ചടച്ചാൽ മതി എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. ഈ ചുരുങ്ങിയ വായ്പ തുകയ്ക്ക് നീണ്ട തിരിച്ചടവ് കാലാവധി ആണ് പേ.ടി.എം പ്രദാനം ചെയ്യുന്നത്. ബാങ്കുകളെക്കാൾ കുറഞ്ഞ പലിശ നിരക്കിൽ ആണ് പേടിഎം ലോൺ നൽകുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. വർഷത്തിലെ എല്ലാ ദിവസങ്ങളിലും നിങ്ങൾക്ക് പേടിഎം വഴി ലോണിന് അപേക്ഷിക്കാവുന്നതാണ്. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പേടിഎം ഇത്തരമൊരു സംവിധാനം ആരംഭിച്ചിരിക്കുന്നത്.
1 Comments
nice
ReplyDeleteHindi poetry here https://www.ekksoch.com/