Ticker

6/recent/ticker-posts

നഷ്ട്ടത്തിൻറെ പാതയിൽ വോഡഫോൺ ഐഡിയ|Vodafone Idea on the Path to Loss

 ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ ഇപ്പോൾ കടന്നുപോകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിലൂടെ ആണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഒരുകാലത്ത് ടെലികോം രംഗത്ത് രാജാക്കന്മാരെ പോലെ വാണിരുന്ന  ഒരു കമ്പനിയുടെ അവസ്ഥയാണ് ഇന്ന് ഇത്രയും  പരിതാപകരമായി തീർന്നിരിക്കുന്നത്.  ടെലികോം രംഗത്തേക്കുള്ള ജിയോയുടെ കടന്നുവരവ് മറ്റു സേവനദാതാക്കളെ പൂർണമായും തകർത്തുകളഞ്ഞു എന്നതാണ് യാഥാർത്ഥ്യം. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏകദേശം രണ്ടു കോടിയിലധികം പേരാണ് ഐഡിയ വോഡഫോൺ  ഉപേക്ഷിച്ച് മറ്റു സേവനദാതാക്കളിലേക്ക് കുടിയേറിയത്.പുതിയ പല കോംബോ ഓഫറുകൾ വോഡഫോൺ ഐഡിയ  പ്രഖ്യാപിച്ചെങ്കിലും താരിഫ്  നിരക്കുകളിൽ വരുത്തിയ ഉയർന്ന തോതിലുള്ള  വർദ്ധനവും,മോശം നെറ്റ്‌വർക്ക്  എക്സ്പീരിയൻസും മറ്റു സേവനദാതാക്കളിലേക്ക് വരിക്കാർ കുടിയേറാൻ  കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.  കഴിഞ്ഞ സാമ്പത്തികവർഷം 26.9 8 കോടിയിലധികം വരിക്കാറുണ്ടായിരുന്ന വോഡഫോൺ ഐഡിയ ക്ക്  നടപ്പ് സാമ്പത്തിക വർഷത്തിൽ വെറും 24.7 8 വരിക്കാർ മാത്രമാണുള്ളത്.  രണ്ടു കോടിയിലധികം വരുന്ന വരിക്കാർ വോഡഫോൺ ഐഡിയ യെ ഉപേക്ഷിച്ചു എന്നർത്ഥം. ഈ ഉപേക്ഷിച്ചു പോക്ക് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഇത് കമ്പനിയെ  വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. 

Case study idea vodafone,idea vodafone,plans

നടപ്പ് സാമ്പത്തിക വർഷം 7230. 9 കോടി രൂപയാണ് വോഡഫോൺ ഐഡിയ യുടെ നഷ്ടം. വരുമാനം ഏകദേശം 10.89 ശതമാനം ആണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇടിഞ്ഞിരിക്കുന്നത്. ഈ കണക്കുകൾ വോഡഫോൺ ഐഡിയയുടെ മുന്നോട്ടുള്ള കുതിപ്പിന് വലിയ തലവേദന സൃഷ്ടിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഈ നിലയ്ക്ക്  മുന്നോട്ടുപോയാൽ മറ്റുള്ള സേവനദാതാക്കൾ ഉപഗ്രഹ ഇൻറർനെറ്റ് സേവന മേഖലയിലേക്ക് ചുവടു വെയ്ക്കുമ്പോൾ വോഡഫോൺ ഐഡിയ ക്ക് അവിടെ പകച്ചു  നിൽക്കേണ്ടി വരും എന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. അത്  എന്തുതന്നെയായാലും ജിയോയും,എയർടെലും  ഉയർത്തുന്ന ശക്തമായ മത്സരം പ്രതിരോധിക്കാൻ മികച്ച പ്ലാനുകളും, മികവാർന്ന സർവീസും നൽകാൻ കഴിഞ്ഞാൽ മാത്രമേ വോഡഫോൺ ഐഡിയ ക്ക്  മുന്നോട്ട് കുതിക്കാൻ ആവൂ എന്നത് വാസ്തവമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ നഷ്ടപ്പെട്ടുപോയ വരിക്കാരെ തിരിച്ചുകൊണ്ടുവരാനും വോഡഫോൺ ഐഡിയ ക്ക്  കഴിയൂ..

Post a Comment

0 Comments