ഇലോൺ മസ്ക് നെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ! കേൾക്കാത്തവർ ചുരുക്കമായിരിക്കും അല്ലേ! ലോകത്തിലെ നമ്പർ വൺ കോടീശ്വരന്മാരിൽ ഒരാൾ. എന്നാൽ അദ്ദേഹം ഏറെ പ്രശസ്തിയാർജ്ജിക്കുന്നത് നൂതന ആശയങ്ങൾ പരീക്ഷിക്കുന്നതിൻറെ പേരിലും അവ നടപ്പിലാക്കുന്നതിൻറെ പേരിലും ആണ്. മറ്റുള്ളവർക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ ആണ് എപ്പോഴും അദ്ദേഹം ചെയ്യാറുള്ളത്. റീ യൂസബിൾ റോക്കറ്റ്, പുത്തൻ സാങ്കേതിക വിദ്യകളോടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ, എല്ലാവർക്കും സൗജന്യമായി ഇൻറർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി തുടങ്ങി നിരവധി പദ്ധതികളുടെ തലപ്പത്തുണ്ട് ഇലോൺ മസ്ക് എന്ന നാമം.ആദ്യം റീ യൂസബിൾ റോക്കറ്റ് നിർമ്മിക്കാനുള്ള പ്രയത്നത്തിൽ ഏർപ്പെടുമ്പോൾ എല്ലാവരും അദ്ദേഹത്തെ ഭ്രാന്തൻ എന്നാണ് വിളിച്ചിരുന്നത്. എന്തിന് ബഹിരാകാശ യാത്രികർ പോലും ഇത് ഒരിക്കലും നടക്കാത്ത സ്വപ്നം ആണെന്ന് വിധിയെഴുതി. എന്നാൽ നിശ്ചയദാർഢ്യത്തോടെ പ്രയത്നിക്കുകയാണെങ്കിൽ ഈ ലോകത്ത് ഒന്നും നടക്കാത്തായി ഇല്ല എന്ന് റീ യൂസബിൾ റോക്കറ്റ് നിർമിച്ചു കൊണ്ട് അദ്ദേഹം സ്ഥാപിച്ചു. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും എന്താണ് ഈ റീ യൂസബിൾ റോക്കറ്റ് എന്ന്? വ്യക്തമാക്കി തരാം. എല്ലാവർക്കും റോക്കറ്റ് എന്താണ് എന്ന് അറിയാമല്ലോ അല്ലേ! റോക്കറ്റുകൾ കൂടുതലായി ഉപയോഗിക്കുന്നത് ബഹിരാകാശ സഞ്ചാരങ്ങൾക്കും, ഉപഗ്രഹ വിക്ഷേപണങ്ങൾക്കും, യുദ്ധമുന്നണിയിലുമൊക്കെയാണ്. എല്ലാ റോക്കറ്റുകൾക്കും തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ മാത്രമേ ആയുസ്സ് ഉണ്ടായിരിക്കുകയുള്ളൂ. അവിടെ അവ കത്തിയമരുകയാണ് പതിവ്. എന്നാൽ ഇലോൺ മസ്ക്ക് ആ റോക്കറ്റുകൾ കത്തിയമരുന്നതിനു പകരം അവയെ പുനർ ഉപയോഗത്തിനായി;അതായത് വീണ്ടും ഉപയോഗിക്കാനായി എങ്ങനെ ആരംഭ സ്ഥലത്തേക്ക് തിരിച്ചു കൊണ്ടുവരാം എന്നാണ് ചിന്തിച്ചത്. മൂന്നു തവണത്തെ വൻ പരാജയങ്ങൾക്ക് ശേഷവും അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും പുനർ ഉപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകളെ നമ്മൾ പൊതുവേ റീ യൂസബിൾ റോക്കറ്റ് എന്ന് വിളിക്കുന്നു.
0 Comments