ഇന്ന് എല്ലാ രേഖകളും ഡിജിറ്റലായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുകൾ.ആധാർ ഉൾപ്പെടെയുള്ള നിങ്ങൾക്ക് ഇന്ന് ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും. അതുപോലെ നിങ്ങൾ നിത്യവും ഉപയോഗിക്കുന്ന ഡ്രൈവിംഗ് ലൈസൻസും സൂക്ഷിക്കാൻ കഴിഞ്ഞാലോ? അതിനു കഴിയും. എങ്ങനെയാണെന്നല്ലേ.. പറഞ്ഞു തരാം. ഡിജിലോക്കർ ആപ്പ് ഉപയോഗിച്ചോ എം പരിവാഹൻ വെബ്സൈറ്റ് വഴിയോ ലഭ്യമാക്കുന്ന ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നിങ്ങൾക്ക് ഫോണിൽ സൂക്ഷിക്കാനാകും. ഏതു വാഹനപരിശോധന സമയത്തും നിങ്ങൾക്ക് ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കിയാൽ മതി. ഇതിലൂടെ നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് കൈയിൽ പിടിച്ച് നടക്കേണ്ടതിൻറെ ബുദ്ധിമുട്ടുകളും, മോഷണം പോകുമോ എന്ന പേടിയും ഒഴിവാക്കാനാകും. എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റലായി നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയുക എന്ന് പറഞ്ഞുതരാം. അതിനായി നിങ്ങൾ ആദ്യമായി പ്ലേസ്റ്റോറിൽ നിന്നും ഡിജിലോക്കർ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. പിന്നീട് മൊബൈൽ നമ്പറും, ആധാർ നമ്പറും നൽകി റെജിസ്റ്റർ ചെയ്യുക.അപ്പോൾ നിങ്ങൾക്ക് ഒരു യൂസർ നെയിം, 6അക്ക പിൻ നമ്പറും ലഭിക്കുന്നതായിരിയ്ക്കും. അത് ഉപയോഗിച്ചുകൊണ്ട് ഡിജിലോക്കർ ആപ്ലിക്കേഷനിൽ സൈൻഅപ് ചെയ്യുക. അപ്പോൾ നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി. വരുന്നതായിരിക്കും. ആ വൺ ടൈം പാസ്വേർഡ് തെറ്റാതെ എൻറർ ചെയ്തു നൽകുക.

തുടർന്നു വരുന്ന വിൻഡോയിൽ ഗെറ്റ് ഇഷ്യൂഡ് ഡോക്യുമെൻറ് എന്ന മെനു സെലക്ട് ചെയ്യുക. തുടർന്നു വരുന്ന വിൻഡോയുടെ സെർച്ച് ബാറിൽ ഡ്രൈവിംഗ് ലൈസൻസ് എന്ന് അടിച്ച് എൻറർ ചെയ്തു കൊടുക്കുക. അതിനു ശേഷം തുറന്നു വരുന്ന വിൻഡോയിൽ നിങ്ങൾ ഏത് സംസ്ഥാനത്ത് നിന്നാണ് ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്നത് ആ സംസ്ഥാനം സെലക്ട് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിലുള്ള ലൈസൻസ് നമ്പർ എൻറർ ചെയ്യുക. അപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ ഗെറ്റ് ഡോക്യുമെൻററ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഗെറ്റ് ഇഷ്യൂഡ് ഡോക്യുമെൻററ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഡോക്യുമെൻററ് ഡൗൺലോഡ് ചെയ്യാനായി പിഡിഎഫ് ഓപ്ഷൻ തിരഞ്ഞെടുത്ത് മുന്നോട്ടു പോവുക.ഇത്രയും ചെയ്തു കഴിയുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് നിങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ആയി വന്നിരിക്കും. ഡ്രൈവിംഗ് ലൈസൻസിൻറെ ഉപയോഗം വരുന്ന എവിടെ വേണമെങ്കിലും നിങ്ങൾക്ക് ഈ ഡിജിറ്റൽ കോപ്പി ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ഡൗൺലോഡ് ചെയ്തതിൻറെ ഒരു കോപ്പി ഡിജിലോക്കർ അപ്ലിക്കേഷനിൽ എപ്പോഴും ഉണ്ടാകുകയും ചെയ്യും. എല്ലാ രേഖകളും നമ്മൾ ഡിജിറ്റലായ് സൂക്ഷിക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസും അങ്ങനെ ചെയ്യുന്നതല്ലേ നല്ലത്. ആലോചിച്ചുനോക്കൂ. ശരിയാണെന്ന് തോന്നുകയാണെങ്കിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചു വെച്ചു കൊള്ളൂ. തീർച്ചയായും നിങ്ങൾക്ക് അത് ഉപകരിക്കും. ഇത് മറ്റു കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ..
0 Comments